Kerala

പെട്ടിമുടിക്ക് പോലിസ് സഹകരണസംഘത്തിന്റെ കൈത്താങ്ങ്

പെട്ടിമുടിക്ക് പോലിസ് സഹകരണസംഘത്തിന്റെ കൈത്താങ്ങ്
X

ഇടുക്കി: പെട്ടിമുടിയ്ക്ക് ഇടുക്കി പോലിസ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തുനിന്നും കന്നിമലയിലേക്ക് മറ്റിപ്പാര്‍പ്പിച്ച 68 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. എംഎല്‍എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വൈദുതി മന്ത്രി എം എം മണി കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസം കമ്പനിയുടെ സഹകരണം കൂടി ഉള്‍പ്പെടുത്തി എത്രയുംവേഗം നടപ്പാക്കും.

തോട്ടങ്ങളിലെ തൊഴില്‍ തുടരണ്ടേ സാഹചര്യമുണ്ട്. അതിനായി തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കണ്ടത് അത്യാവശ്യമാണ്. ഇക്കാര്യം കമ്പനിയുമായി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കും. അടിയന്തരപ്രാധന്യമുള്ള വിഷയമെന്ന നിലയില്‍ സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍, സഹകരണസംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍, പോലിസ് സംഘടനാ ഭാരവാഹികളായ കെ എസ് ഔസേപ്പ്, പി കെ ബൈജു, പി എം ബിനോയി, എച്ച് സനല്‍കുമാര്‍, ടി പി രാജന്‍, മനോജ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it