Kerala

കടലാക്രമണം: ക്യാംപുകള്‍ സജ്ജമാക്കി

വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 12 ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ 13 ന് മലപ്പുറം ജില്ലയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചു.

കടലാക്രമണം: ക്യാംപുകള്‍ സജ്ജമാക്കി
X

പൊന്നാനി: കടലാക്രമണ ഭീഷണി നേരിടുന്നവര്‍ക്കായി ക്യാപുകള്‍ സജ്ജമാക്കി. പൊന്നാനി ആനപ്പടി എ എല്‍ പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു പി സ്‌കൂള്‍, വെളിയങ്കോട് ആനകത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ആരും തന്നെ ക്യാംപിലേക്ക് മാറിയിട്ടില്ല. ബന്ധുവീടുകളിലേക്ക് മാറുകയാണ് ചെയ്തിരിക്കുന്നത്. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭാ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്.കടലാക്രമണത്തില്‍ തീരത്തെ വീടുകള്‍ കടലെടുത്തു. നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തെ നൂറുകണക്കിന് തെങ്ങുകള്‍ കടലെടുത്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങള്‍ തഹസില്‍ദാരും ജനപ്രതി ധിനികളും വില്ലേജ് ഓഫിസര്‍മാരും സന്ദര്‍ശിച്ചു.

വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 12 ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ 13 ന് മലപ്പുറം ജില്ലയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ. വരെ മഴ) അതിശക്തമായതോ (115മി.മി മുതല്‍ 204.5 മി.മി വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it