Kerala

കുട്ടികൾക്ക് കോർബെ വാക്സിന് പകരം കൊവാക്സിൻ; തൃശൂരിൽ മൂന്ന് പേർക്ക് സ്ഥലം മാറ്റം

തൃശൂർ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു വാക്സിൻ മാറി നൽകിയത്.

കുട്ടികൾക്ക് കോർബെ വാക്സിന് പകരം കൊവാക്സിൻ; തൃശൂരിൽ മൂന്ന് പേർക്ക് സ്ഥലം മാറ്റം
X

തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോർബെ വാക്സ് വാക്സിന് പകരം കൊവാക്സിൻ നൽകിയ സംഭവത്തിൽ മൂന്ന് പേരെ സ്ഥലം മാറ്റി ഉത്തരവായി. തൃശൂർ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു വാക്സിൻ മാറി നൽകിയത്.

ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ അബ്ദുൽ റസാഖിനെയും പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ്–2) കെ യമുനയെയും കണ്ണൂർ ജില്ലയിലേക്കും അസിസ്റ്റന്റ് സർജൻ ഡോ. കീർത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലം മാറ്റിയത്.

Next Story

RELATED STORIES

Share it