- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയിരക്കണക്കിന് ആൾക്കാരെ കൂട്ടിയുള്ള സമരം രോഗവ്യാപനത്തിനും കൂട്ടമരണങ്ങൾക്കും വഴിയൊരുക്കും: ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ജനസാന്ദ്രത കൂടുതലായതിനാൽ രോഗവ്യാപനത്തിൻ്റെ തോത് ഉയർന്നേക്കാം. കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് മരണവും വർധിക്കും. 21ന് കേന്ദ്രസർക്കാർ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ കേസുകൾ കൂടാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് വ്യാപനത്തിൻ്റെ ഏറ്റവും രൂക്ഷവും ഭയാനകവുമായ ഘട്ടത്തെ നേരിടാനൊരുങ്ങുമ്പോൾ ആയിരക്കണക്കിന് ആൾക്കാരെ കൂട്ടി സമരം ചെയ്യുന്നത് രോഗവ്യാപനത്തിനും കൂട്ടമരണങ്ങൾക്കും വഴിയൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗുരുതരമായ സാഹചര്യത്തെ നിസാരമായി കാണരുത്. സമരങ്ങളിൽ ആൾക്കൂട്ടമൊഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം. ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങളുടെ കർശനമായ ലംഘനമാണ് നടക്കുന്നത്. സമരക്കാർ അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യുന്നില്ല. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും മന്ത്രി പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവർ രോഗബാധിതരായാൽ അവരുടെ കുടുംബങ്ങളെയും ബാധിക്കും. സ്വന്തം കുടുംബം രോഗബാധിതരായി മരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും എല്ലാം മറന്ന് സഹകരിക്കേണ്ട ഘട്ടമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെക്കൊണ്ട് സാധിക്കുന്ന മുഴുവൻ കാര്യങ്ങളും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ജനസാന്ദ്രത കൂടുതലായതിനാൽ രോഗവ്യാപനത്തിൻ്റെ തോത് ഉയർന്നേക്കാം. കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് മരണവും വർധിക്കും. 21ന് കേന്ദ്രസർക്കാർ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ കേസുകൾ കൂടാൻ സാധ്യതയുണ്ട്. കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ കഴിഞ്ഞ ഏഴ് മാസമായി രോഗ വ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിന് സർക്കാരും ജനങ്ങളും നടത്തിയ ശ്രമങ്ങൾ നിഷ്‌ഫലമായിപ്പോകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















