Kerala

വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരേ പിഡിപി പരാതി നല്‍കി

വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരേ പിഡിപി പരാതി നല്‍കി
X

കോട്ടയം: മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പിഡിപി പരാതി നല്‍കി. പിഡിപി നേതാവ് എം എസ് നൗഷാദാണ് കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. മതസ്പര്‍ധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളം വൈകാതെ മുസ് ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുന്‍പ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിന് 40 വര്‍ഷം വേണ്ടിവരില്ലെന്നും കേരളത്തില്‍ ജനാധിപത്യമല്ല മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.






Next Story

RELATED STORIES

Share it