Kerala

ഹാരിസൺസ് കേസ് അട്ടിമറി നീക്കത്തിനെതിരേ കൂട്ടധർണ

ഒരു ഇടതുപക്ഷ ഗവൺമെൻറിന് തീർത്തും സങ്കൽപ്പിക്കാൻ ആകാത്ത രീതിയിൽ ജനകീയ സമരങ്ങളെ അടിച്ചമർത്തുക എന്ന നിലപാടാണ് പിണറായി ഗവൺമെൻറ് സ്വീകരിക്കുന്നത്

ഹാരിസൺസ് കേസ് അട്ടിമറി നീക്കത്തിനെതിരേ കൂട്ടധർണ
X

തിരുവനന്തപുരം: ഹാരിസൺ കമ്പനി വ്യാജരേഖകൾ ചമച്ച് കൊണ്ട് പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തിയതിനെതിരെയുള്ള കേസുകൾ അട്ടിമറിക്കാനുള്ള ഇടതുമുന്നണി സർക്കാർ നീക്കത്തിനെതിരേ ഭൂസമരസമിതിയുടെയും പ്രോഗ്രസിവ് പൊളിറ്റിക്കൽ ഫ്രണ്ടിന്റെയും ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച സെക്രട്ടേറിയറ്റ് നടയിൽ കൂട്ടധർണ്ണ നടത്തി. എംഎൽഎ ശ്രീമതി കെ കെ രമ ധർണ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം എന്ന് ഇടയ്ക്കിടെ അവകാശപ്പെടുന്ന കൂട്ടർ ഇന്ന് യഥാർത്ഥത്തിൽ കുത്തകകളോടൊപ്പം ആണെന്ന് കെ കെ രമ അഭിപ്രായപ്പെട്ടു.

ഒരു പുര വയ്ക്കുന്നതിനു വേണ്ടി നാല് സെൻറ് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കണ്ണുനീർ വാഴ്ത്തുന്ന ആയിരക്കണക്കിന് ആളുകൾ ഉള്ള ഒരു സ്ഥലത്താണ് അവരുടെ എല്ലാ അവകാശങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട് കേരളത്തിലെ ഇടതുമുന്നണി സർക്കാർ ഹാരിസൺ മുതലാളിയുടെ പക്ഷം ചേർന്നിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഒരു ഇടതുപക്ഷ ഗവൺമെൻറിന് തീർത്തും സങ്കൽപ്പിക്കാൻ ആകാത്ത രീതിയിൽ ജനകീയ സമരങ്ങളെ അടിച്ചമർത്തുക എന്ന നിലപാടാണ് പിണറായി ഗവൺമെൻറ് സ്വീകരിക്കുന്നത് എന്നും അവർ പറഞ്ഞു.

തുടർന്ന് ഭൂസമര സമിതിയുടെ കൺവീനർ ശ്രീ കുഞ്ഞിക്കണാരൻ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ പറയപ്പെടുന്ന ഭൂപരിഷ്കരണത്തിൽ ആദിവാസികൾക്കും ദലിതർക്കും ഭൂമി ലഭ്യമാക്കിയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ തുടർച്ച എന്ന നിലയിലാണ് പതിനായിരക്കണക്കിന് ഏക്കർ തോട്ടഭൂമി ഇന്നും മുതലാളിമാർ കൈവശം വെച്ചിരിക്കുന്നതെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു.

ധർണയോടൊപ്പം നടന്ന പൊതുയോഗത്തിന് പിപിഎഫ് കൺവീനർ ശ്രീ ബാബുജി അധ്യക്ഷത വഹിച്ചു. കള്ള രേഖകൾ ഉണ്ടാക്കുന്നതും അതിനെ പിന്തുണയ്ക്കുന്നതും ഇന്നത്തെ സർക്കാരിൻറെ ഒരു പൊതുസ്വഭാവമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ എംഎൽ സംസ്ഥാന സെക്രട്ടറി സുശീലൻ, മാസ് മൂവ്മെൻറ് നേതാവ് നാരായണൻ വട്ടോളി, ആർഎംപിഐ സംസ്ഥാന സെക്രട്ടറി റ്റി എൽ സന്തോഷ്, പാർപ്പിട സംരക്ഷണസമിതി നേതാവ് ശ്രീ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Next Story

RELATED STORIES

Share it