Kerala

ഹജ്ജിലൂടെ വിശ്വാസികള്‍ അനുഭവിക്കുന്നത് ത്യാഗത്തിന്റെ നല്ല പാഠങ്ങള്‍: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ഹജ്ജിന്റെ നാളുകളില്‍ ഓരോ വിശ്വാസിയും മുസ് ലിം സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടിയും നന്മക്ക് വേണ്ടിയും പ്രാര്‍ഥിക്കണം

ഹജ്ജിലൂടെ വിശ്വാസികള്‍ അനുഭവിക്കുന്നത് ത്യാഗത്തിന്റെ നല്ല പാഠങ്ങള്‍: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
X

കൊച്ചി: ഹജ്ജിലൂടെ വിശ്വാസികള്‍ ത്യാഗത്തിന്റെ നല്ല പാഠങ്ങളാണ് അനുഭവിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശേരിയിലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു ഹാജിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗം നമ്മുടെ വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരും. പ്രവാചകന്മാരുടെ ജീവിത മാതൃക ത്യാഗ സന്നദ്ധതയുടേതാണ്. ഇബ്‌റാഹീം നബി (അ) നമ്മെ പഠിപ്പിച്ച ഏറ്റവും നല്ല ജീവിത മാതൃക ത്യാഗത്തിലൂടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജിന്റെ നാളുകളില്‍ ഓരോ വിശ്വാസിയും മുസ് ലിം സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടിയും നന്മക്ക് വേണ്ടിയും പ്രാര്‍ഥിക്കണം. ഓരോ ഹാജിമാരുടെയും ജീവിതം കൂടുതല്‍ ത്യാഗസന്നദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോവാന്‍ ഏവരെയും നാഥന്‍ സഹായിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും മുസ്‌ലിം സമുദായത്തിന്റെ സുരക്ഷക്കും നമ്മളാല്‍ കഴിയുന്ന എല്ലാ സേവനപ്രവര്‍ത്തനങ്ങളും എക്കാലത്തും ഉണ്ടാവണം.

എല്ലാവര്‍ക്കുമിടയില്‍ പരസ്പരം സൗഹാര്‍ദ്ദവും സ്‌നേഹവും വളര്‍ത്തിയെടുത്ത് പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ വിശ്വാസം കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സാധിക്കണം. അതിനു വേണ്ടി എല്ലാ ഹാജിമാരും വിശുദ്ധ സ്ഥലങ്ങളില്‍ വെച്ച് പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദു സലാം, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി. സെക്രട്ടറി മുഹമ്മദലി, സെല്‍ ഓഫീസര്‍ എസ് നജീബ്, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ് പങ്കെടുത്തു.

Next Story

RELATED STORIES

Share it