ഹജ്ജ് അപേക്ഷ സ്വീകരണം ബുധനാഴ്ച്ച അവസാനിക്കും
ഹജ്ജ് അപേക്ഷകരുടെ കുറവ് മൂലമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ സ്വീകരണം രണ്ടുതവണ നീട്ടിയത്.
BY APH17 Dec 2018 7:32 AM GMT
X
APH17 Dec 2018 7:32 AM GMT
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ബുധനാഴ്ച്ച അവസാനിക്കും. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഇതാദ്യമായാണ് രണ്ടു മാസം സമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിക്കുന്നത്. 19ന് വൈകുന്നേരം അഞ്ചു വരെ ഹജ്ജ് അപേക്ഷ സ്വീകരിക്കും. ഹജ്ജ് അപേക്ഷകരുടെ കുറവ് മൂലമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ സ്വീകരണം രണ്ടുതവണ നീട്ടിയത്. ഒക്ടോബര്‍ 18ന് ആരംഭിച്ച അപേക്ഷ സ്വീകരണം നവംബര്‍ 17ന് അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍, പിന്നീട് ഡിസംബര്‍ 12ലേക്കും 19ലേക്കും മാറ്റുകയായിരുന്നു. ഇന്നലെ വരെ 42,000 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഹജ്ജ് അപേക്ഷകരില്‍ 83 ശതമാനം പേരും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് യാത്രയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് 98 ശതമാനം പേരും ഹജ്ജിന് അപേക്ഷിച്ചത്. ഇതുമൂലം ഡാറ്റാ എന്‍ട്രി പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായിട്ടുണ്ട്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMT