Kerala

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍: മന്ത്രി എം എം മണി

നിലവിലെ സാഹചര്യത്തില്‍ നമുക്കാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പ്പാദനം. എന്നാല്‍ ജലവൈദ്യുതി പദ്ധതികള്‍ കൊണ്ട് മാത്രം വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഊര്‍ജ്ജോല്‍പാദനത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍:  മന്ത്രി എം എം മണി
X

കൊച്ചി: ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റ ലക്ഷ്യമെന്ന് മന്ത്രി എം എം മണി ക്രീപ സംഘടിപ്പിക്കുന്ന മൂന്നാമത് ഗ്രീന്‍ പവ്വര്‍ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ നമുക്കാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പ്പാദനം. എന്നാല്‍ ജലവൈദ്യുതി പദ്ധതികള്‍ കൊണ്ട് മാത്രം വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഊര്‍ജ്ജോല്‍പാദനത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിന്യുവബിള്‍ എനര്‍ജി മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിച്ച് റിന്യുവബിള്‍ എനര്‍ജി ഉപയോഗത്തില്‍ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പവ്വര്‍ എക്സ്പോ സംഘടിപ്പിക്കുന്നത്.

കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം, കേരള സര്‍ക്കാര്‍, അനെര്‍ട്ട്, ശുചിത്വമിഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പ്രദര്‍ശനം. പ്രമുഖ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, സപ്ലൈയേര്‍സ്, സോളാര്‍ തെര്‍മല്‍ ടെക്നോളജി, സോളാര്‍ ഡ്രയര്‍, ചെറിയ വിന്റ് എനര്‍ജി സംവിധാനം, സൗരോര്‍ജ്ജ ഓട്ടോറിക്ഷ, സൗരോര്‍ജ്ജ പ്ലാന്റുകള്‍, സോളാര്‍ പാനല്‍ നിര്‍മ്മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഗ്രിഡ് ടൈ ഇന്‍വെര്‍ട്ടര്‍, ലിഥിയം അയോ ബാറ്ററികള്‍, സോളാര്‍ ബാറ്ററികള്‍ തുടങ്ങി അമ്പതോളം സ്റ്റാളുകളിലായി നിരവധി കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈവ് കിച്ചണ്‍, ആര്‍ഇ ടെക്നോളജി മാതൃകകളുടെ പ്രദര്‍ശനം, സൗജന്യ സോളാര്‍ ബോട്ട് യാത്ര തുടങ്ങിയവയാണ് ഗ്രീന്‍ പവ്വര്‍ എക്സ്പോയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഹൈബി ഈഡന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അനെര്‍ട്ട് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ അനീഷ് പ്രസാദ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, ക്രീപ പ്രസിഡന്റ് ഫാ.ജോര്‍ജ്ജ് പീറ്റര്‍ പിട്ടാപ്പള്ളി, വൈസ് പ്രസിഡന്റ് കെ.എന്‍ അയ്യര്‍, സെക്രട്ടറി ജോസ് കല്ലൂക്കാരന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it