- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗികളുടെ കോൾ ഡീറ്റെയ്ൽസ് റെക്കോഡ് പോലിസ് ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ചെന്നിത്തല
രോഗി ഒരു കുറ്റവാളിയല്ല, രോഗം കുറ്റകൃത്യവുമല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ കേരള പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം: കൊവിഡ് വന്നവരുടെ സിഡിആർ പോലിസ് എടുക്കുകയെന്നുളളത് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പോലിസ് എന്തിനാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ അടങ്ങുന്ന കോൾ ഡീറ്റെയ്ൽസ് റെക്കോഡ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കണം. പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുവെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തെ ഒരു സർവയലൻസ് സംസ്ഥാനമാക്കി മാറ്റാനാണോ സർക്കാർ ശ്രമിക്കുന്നത്. രോഗി ഒരു കുറ്റവാളിയല്ല, രോഗം കുറ്റകൃത്യവുമല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ കേരള പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. രോഗം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ റദ്ദുചെയ്യുന്നില്ല. രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ അമേരിക്കൻ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുളള സാഹചര്യത്തിൽ പോലിസ് എന്തിനാണ് സിഡിആർ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കണം.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നിരവധി ദിവസങ്ങളായി സിഡിആർ ശേഖരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജനങ്ങളുടെ സിഡിആർ ശേഖരിക്കുന്നതെന്ന് പരസ്യപ്പെടുത്തണം. ആരാണ് നിയമവിരുദ്ധമായ ഈ പ്രവർത്തനത്തിന് അനുമതി കൊടുത്തതെന്നും വ്യക്തമാക്കണം. ഇന്ത്യൻ ടെലഗ്രാഫ് ആക്ടിന്റെയും ആർട്ടിക്കിൾ 21ന്റെയും പരസ്യമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇല്ലാത്ത അധികാരം പോലിസിന് കൊടുത്ത് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും മൗലികാവകാശ ലംഘനത്തിനും അവസരം കൊടുക്കുന്ന നടപടി അങ്ങേയറ്റം തെറ്റാണ്.
മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ ശത്രുക്കളായി കാണുന്ന ഒരു നടപടിയാണ് കോവിഡ് പ്രതിരോധകാര്യത്തിൽ എന്ന് നേരത്തേ വ്യക്തമായിരുന്നു. ഇപ്പോൾ എല്ലാ രോഗികളും സർക്കാരിന് കുററവാളികളായിരിക്കുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന രീതിയാണ് വേണ്ടത്. പകർച്ചവ്യാധി നിയമം ലംഘിക്കുകയോ നിസഹകരിക്കുകയോ ചെയ്താൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാം. എന്നാൽ അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് അവരുടെ സ്വകാര്യത അപഹരിക്കാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
RELATED STORIES
'ദി കേരള സ്റ്റോറി'ക്ക് പുരസ്കാരം നല്കിയത് അംഗീകരിക്കാനാകില്ല; ബിജെപി ...
1 Aug 2025 5:49 PM GMT3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസ്; അനില് അംബാനിക്കെതിരേ...
1 Aug 2025 5:38 PM GMT''ഞങ്ങള് കഴിക്കുന്നത് അവര് കഴിക്കുന്നു, ഞങ്ങള് കുടിക്കുന്നത് അവര്...
1 Aug 2025 5:21 PM GMTനടന് കലാഭവന് നവാസ് അന്തരിച്ചു
1 Aug 2025 5:12 PM GMTഗസയില് എയര്ഡ്രോപ്പ് വഴിയുള്ള സഹായം മാത്രം പോരെന്ന് മാക്രോണ്
1 Aug 2025 4:29 PM GMT'കേരള സ്റ്റോറി'ക്ക് പുരസ്കാരം നല്കിയത് ദേശീയോദ്ഗ്രഥനത്തിന് എതിര്:...
1 Aug 2025 4:15 PM GMT