Kerala

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണം: അജ്മല്‍ ഇസ്മാഈല്‍

ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലായവരോട് യാത്രാചെലവുകള്‍ കണ്ടെത്താന്‍ പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്.

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണം: അജ്മല്‍ ഇസ്മാഈല്‍
X

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനം തടയുന്നിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍. ജോലിസ്ഥലങ്ങളിലും ആശുപത്രികളിലും പഠനസ്ഥലങ്ങളിലുമായി പതിനായിരക്കണക്കിന് മലയാളികളാണ് ബുദ്ധിമുട്ടിലായത്.

കഴിഞ്ഞ രണ്ടുമാസത്തിലധികമായി തീരാദുരിതത്തിലായ ഇവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലായവരോട് യാത്രാചെലവുകള്‍ കണ്ടെത്താന്‍ പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്. മാത്രവുമല്ല, അവര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യവും അക്കാലയളവിലെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it