- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലെ പ്രതിദിന കൊവിഡ് ബുള്ളറ്റിനിലാണ് പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മരിച്ചയാളുടെ പേര്, സ്ഥലം, ജില്ല, വയസ്, മരണം സംഭവിച്ച തിയ്യതി, ലിംഗം എന്നിവയാണ് ബുള്ളറ്റിനിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 135 പേരുടെ പട്ടിക ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനില്‍ ഇതുവരെ മരിച്ചവരുടെ ജില്ലയും വയസും മരണ തിയ്യതിയും മാത്രമാണുണ്ടായിരുന്നത്. ഇത് പലവിധത്തിലുള്ള ആക്ഷേപങ്ങള്‍ക്കും വഴിവച്ചിരുന്നു. കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. മരണക്കണക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഡിസംബര്‍ പകുതിവരെ മരിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇത് നിലച്ചു. മരണക്കണക്ക് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരം കിട്ടാന്‍ പരമാവധി ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായവരെ ഒഴിവാക്കില്ല. ഏതെങ്കിലും കേസ് കോവിഡല്ലാതെ പോയെന്ന് പരാതിയുണ്ടെങ്കില്‍ ആ കേസുകള്‍ പരിശോധിച്ച് നടപടിയെടുക്കും. പരാതിയുമായി ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരില്ല. ഇ- മെയിലോ കത്തോ അയച്ച് പ്രശ്‌നം ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















