മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ഒത്താശ; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി സനില്‍കുമാര്‍, കണ്ണന്‍ദേവന്‍ വില്ലേജിലെ സെക്ടറല്‍ ഓഫിസര്‍ പി പ്രീത, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആര്‍ സ്റ്റീഫന്‍ എന്നിവര്‍ക്കും കുമാരമംഗലം വില്ലേജ് ഓഫിസര്‍ ഇ പി ജോര്‍ജ്, കലക്ടറേറ്റിലെ ഓഫിസ് അസിസ്റ്റന്റ് ആര്‍ ഗോപകുമാര്‍ എന്നിവര്‍ക്കുമാണ് സസ്പെന്‍ഷന്‍.

ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറാന്‍ ഒത്താശ നല്‍കിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ കൂട്ടുനിന്നതിനാണ് നടപടി. മൂന്നാര്‍ മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് (കെഡിഎച്ച്)വില്ലേജിന്റെ പരിധിയില്‍ വരുന്ന ഭൂമിയ്ക്ക് വ്യാജരേഖകളുണ്ടാക്കിയാണ് കൈയേറ്റം നടത്തിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. ഭവനപദ്ധതികളുടെ മറവിലാണ് ഭൂമിയുടെ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്.
ദേവികുളം തഹസില്‍ദാര്‍ ജിജി എം കുന്നപ്പിള്ളിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി ഉത്തരവിട്ടത്. ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി സനില്‍കുമാര്‍, കണ്ണന്‍ദേവന്‍ വില്ലേജിലെ സെക്ടറല്‍ ഓഫിസര്‍ പി പ്രീത, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആര്‍ സ്റ്റീഫന്‍ എന്നിവര്‍ക്കും കുമാരമംഗലം വില്ലേജ് ഓഫിസര്‍ ഇ പി ജോര്‍ജ്, കലക്ടറേറ്റിലെ ഓഫിസ് അസിസ്റ്റന്റ് ആര്‍ ഗോപകുമാര്‍ എന്നിവര്‍ക്കുമാണ് സസ്പെന്‍ഷന്‍. മുമ്പ് ദേവികുളത്ത് ജോലിചെയ്തിരുന്നവരും നിലവില്‍ മറ്റിടങ്ങളില്‍ ജോലിചെയ്യുന്നവരും ഉള്‍പ്പെടെയാണ് സസ്പെന്‍ഷനിലായിരിക്കുന്നത്.
കണ്ണന്‍ദേവന്‍ വില്ലേജിലെ ഭൂരേഖകളില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിയെടുക്കാന്‍ ശ്രമിച്ച ഭൂമിക്ക് ലക്ഷങ്ങള്‍ വിലവരുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്ക്കാറിന്റെ ദൂര്ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്ക്കാറിന്റെ അമിത വൈദ്യുതി ചാര്ജ് പിന്വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില് അധിക ബാച്ചുകള് അനുവദിക്കാതെ പ്ലസ് വണ് അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
27 April 2023 3:39 AM GMT