Kerala

തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണക്കടത്ത്; 10 കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍

എയര്‍പോര്‍ട്ടിലെ എസി മെക്കാനിക്കായ അനീഷില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിച്ച സ്വര്‍ണം എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.

തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണക്കടത്ത്; 10 കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍
X

തിരുവനന്തപുരം: വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണക്കടത്ത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് 10 കിലോയോളം സ്വര്‍ണം പിടികൂടിയത്. എയര്‍പോര്‍ട്ടിലെ എസി മെക്കാനിക്കായ അനീഷില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിച്ച സ്വര്‍ണം എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.

യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് അനീഷിനെ പിടികൂടിയത്. അനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഎസ്എഫ് പരിശോധനയ്ക്കായി ഒരുങ്ങവെ അനീഷ് എയര്‍പോര്‍ട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്റലിജന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിലെ ടോയ്‌ലറ്റില്‍നിന്നാണ് സ്വര്‍ണം ലഭിച്ചതെന്നാണ് അനീഷ് ആദ്യം പറഞ്ഞത്. എന്നാല്‍, ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് അനീഷ് സ്വര്‍ണം വാങ്ങുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മൊബൈല്‍ ഫോണിന്റെ രൂപത്തിലാണ് 82 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. ഇത് അഞ്ചാംതവണയാണ് വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അനീഷിന് സ്വര്‍ണം കൈമാറിയ യാത്രക്കാരന് വേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണക്കടത്തിനായി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഒത്താശ ചെയ്യുന്നതായി ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനീഷിനെ ചോദ്യം ചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it