Kerala

സ്വര്‍ണ്ണക്കടത്ത്: സ്വപ്‌ന സുരേഷ് അടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി

കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.കേസില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം

സ്വര്‍ണ്ണക്കടത്ത്: സ്വപ്‌ന സുരേഷ് അടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സരിത്ത്, സന്ദീപ് നായര്‍,കെ ടി റമീസ് എന്നിവരടക്കുമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.കേസില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കേസില്‍ ഭീകരവാദത്തിന് തെളിവുകള്‍ ഇല്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ പ്രതികളുടെ ജാമ്യഹരജിയെ എന്‍ ഐ എ ശക്തമായി എതിര്‍ത്തു.കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രധാന പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു എന്‍ ഐ എയുടെ വാദം. ഇരു വിഭാഗത്തിന്റെയും വാദം കോട്ട കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.നേരത്തെ കേസിലെ 10 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it