Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 1.78 കിലോ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 1.78 കിലോ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 73 ലക്ഷം വിലമതിക്കുന്ന 1.78 കിലോ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. ഷാര്‍ജയില്‍നിന്നാണ് കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്നുയുവാക്കള്‍ കരിപ്പൂരിലെത്തിയത്. ഡിആര്‍ഐയില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാലിക്കട്ട് എയര്‍ ഇന്റലിജന്‍സ് യൂനിറ്റാണ് 1.775 കിലോഗ്രാം ഭാരമുള്ള സംയുക്ത രൂപത്തില്‍ സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തിനുള്ളില്‍ കാപ്‌സ്യൂളുകളുടെ ആകൃതിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

മൂന്ന് യാത്രക്കാര്‍ ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് നമ്പര്‍ IX 354 ല്‍ ആണ് എത്തിയത്. വൈത്തിരി സ്വദേശി (22) 4 ഗുളികകള്‍- 358 ഗ്രാം, കോഴിക്കോട് സ്വദേശി (26) 4 ഗുളികകള്‍- 745 ഗ്രാം, പാണ്ടിക്കാട് സ്വദേശി (22) 3 ഗുളികകള്‍- 673 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്തത്. ഡെപ്യൂട്ടി കമ്മീഷണര്‍ ടി ആര്‍ കിരണ്‍, സൂപ്രണ്ടുമാരായ സി പി സബീഷ്, രഞ്ജി വില്യംസ്, പ്രണയ് കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ റഹീസ്, പ്രിയ കെ സഞ്ജീവ് കുമാര്‍, ഹെഡ് ഹവാല്‍ദാര്‍ കെ ചന്ദ്രന്‍ തുടങ്ങിയരാണ് പരിശോധന നടത്തിയത്.

Next Story

RELATED STORIES

Share it