Kerala

ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജ്യുഡീഷല്‍ അന്വേഷണം വേണമെന്ന് ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല

84 വയസ് പിന്നിട്ട പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ അവശത അനുഭവിച്ചിരുന്ന വന്ദ്യ വയോധികന്‍ ജയിലില്‍ കടുത്ത പീഡനങ്ങള്‍ക്കു വിധേയനാകേണ്ടി വന്നതും അവസാനം ദാരുണമായ അന്ത്യത്തിന് വിധേയനാകേണ്ടി വന്നതും ആസൂത്രിത ഗൂഢാലോചനയുടെ അനന്തരഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജ്യുഡീഷല്‍ അന്വേഷണം വേണമെന്ന് ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല
X

കൊച്ചി: എന്‍ ഐ എ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ സ്വാമിയുടെ മരണം സംബന്ധിച്ച് സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ ജ്യുഡീഷല്‍ അന്വേഷണം ഉണ്ടാകണമെന്ന് കണ്ണൂര്‍ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല ആവശ്യപ്പെട്ടു. സ്റ്റാന്‍ സ്വാമിക്ക് മലയാണ്മയുടെ യാത്രാമൊഴി എന്ന പേരില്‍ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

84 വയസ് പിന്നിട്ട പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ അവശത അനുഭവിച്ചിരുന്ന വന്ദ്യ വയോധികന്‍ ജയിലില്‍ കടുത്ത പീഡനങ്ങള്‍ക്കു വിധേയനാകേണ്ടി വന്നതും അവസാനം ദാരുണമായ അന്ത്യത്തിന് വിധേയനാകേണ്ടി വന്നതും ആസൂത്രിത ഗൂഢാലോചനയുടെ അനന്തരഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകൂടങ്ങള്‍ക്ക് എന്ത് അതിക്രമങ്ങള്‍ കാണിക്കുന്നതിനും വഴി തുറന്നു കൊടുക്കുന്ന യു എ പി എ നിയമം അടിയന്തരമായി പിന്‍വലിച്ച് സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രായച്ഛിത്തം ചെയ്യണമെന്നും സമാനരീതിയില്‍ തുറങ്കിലടക്കപ്പെട്ട സുധ ഭരദ്വരാജ്, വരവര റാവു തുടങ്ങിയ ഇതര മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യു എ പി എ നിയമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചിരുന്ന ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലും പ്രസ്തുത നിയമത്തിന്റെ ദുരുപയോഗം വളരെക്കൂടുതലായി നടക്കുന്നതിലും കണ്‍വെന്‍ഷന്‍ ആശങ്ക പ്രകടിപ്പിച്ചു. യു എ പി എ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഐ എച്ച് ആര്‍ ഡബ്ല്യു ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ മോഡറേറ്ററായിരുന്ന കണ്‍വെന്‍ഷനില്‍ എന്‍ ഇ എഫ് ടി യു മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ആര്‍ സുഗതന്‍, റവ. ഡോ വിന്‍സന്റ് കുണ്ടുകുളം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പ്രഫ. ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, കെ പി സേതുനാഥ്, സ്റ്റാന്‍ സ്വാമിയുടെ സഹപ്രവര്‍ത്തകരായിരുന്ന ഫാ. പി എം ആന്റണി, സിസ്റ്റര്‍ മഞ്ജു സി എം സി, റവ. ഡോ. വിന്‍സന്റ് അറക്കല്‍, സിനിമാ പ്രവര്‍ത്തകന്‍ ആദം അയൂബ്, മുന്‍ എം പിമാരായ ഡോ. ചാള്‍സ് ഡയസ്, ഡോ. മനോജ് കുരിശിങ്കല്‍, വര്‍ക്കേഴ്‌സ് ഇന്ത്യ ദേശീയ പ്രസിഡന്റ്് ജോയ് ഗോതുരുത്ത്, ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, അഭിഭാഷകരായ എം ആര്‍ രാജേന്ദ്രന്‍ നായര്‍, കെ വി ഭദ്രകുമാരി, സുബല്‍ പോള്‍, വര്‍ഗീസ് പറമ്പില്‍, മേരിദാസ് കല്ലൂര്‍, ബോറിസ് പോള്‍, എഴുത്തുകാരായ പി ജെ ജെ ആന്റണി, ഷീല ലൂയിസ്, പി എ പ്രേം ബാബു, ജോയ് കള്ളിവയലില്‍, പ്രഫ. ഫിലിപ് എന്‍ തോമസ്, പ്രഫ. പി ജെ ജയിംസ്, പ്രഫ. എം ഡി ആലീസ്, പ്രഫ. ഐപ് ജോര്‍ജ്ജ്, ഡോ. ഗ്രിഗറി പോള്‍, കെ ബി വേണുഗോപാല്‍, എ വി എം രാന്‍, ആന്റണി പുത്തൂര്‍ ജോര്‍ജ്ജ് കാട്ടുനിലത്ത്, എം എസ് അഗസ്റ്റിന്‍, ബേസില്‍ മുക്കത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it