തൃശൂരില്‍ യുവാക്കളെ വെട്ടിക്കൊന്ന സംഭവം; നാല് പേര്‍ പിടിയില്‍

തൃശൂര്‍: മുണ്ടൂരില്‍ 2 യുവാക്കളെ പിക്കപ്പ് വാന്‍ ഇടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. വരടിയം സ്വദേശികളായ മാളിയേക്കല്‍ ഡയമണ്ട് സിജോ, സഹോദരന്‍ മിജോ, കൂട്ടാളികളായ ജിനോ, അഖില്‍ എന്നിവരെയാണ് പോലിസ് പിടിക്കൂടിയത്. പ്രതികള്‍ പീച്ചി വനമേഖലയിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയപ്പോള്‍ പ്രതികള്‍ കടന്നുകളഞ്ഞു. പിന്നീട് ഗുരുവായൂരിലെത്തി ഇവര്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെ മുണ്ടൂര്‍ പാറപ്പുറത്തായിരുന്നു മുണ്ടൂര്‍ വരടിയം കൂരിയാല്‍പാലം പറവട്ടാനി ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ ക്രിസ്‌റ്റോ (25) എന്നിവര്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രസാദ് (ശംഭു 24), വേലൂര്‍ സ്വദേശി രാജേഷ് (24) എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തലയ്ക്കു ഗുരുതര പരിക്കേറ്റ രാജേഷിനെ ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ല. ശ്യാമിന്റെയും ക്രിസ്‌റ്റോയുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT