Kerala

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു

കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. നെ​യ്യാ​ർ ഡാ​മി​നു സ​മീ​പ​മു​ള്ള ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് പൂ​ജ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു
X

തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് കൊച്ചുവിളമൂട്ടിൽ നടന്ന വാഹനാപകടത്തിൽ നാലുപേർ മരിച്ചു. കാ​യം​കു​ളം പ​മ്പ ആ​ശ്ര​മ​ത്തി​ലെ സ്വാ​മി ഹ​രി​ഹ​ര ചൈ​ത​ന്യ, രാ​ജ​ൻ​ബാ​ബു, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ലോറിയും മാരുതി ആൾട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടോറസ്സ് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. നെ​യ്യാ​ർ ഡാ​മി​നു സ​മീ​പ​മു​ള്ള ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് പൂ​ജ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Next Story

RELATED STORIES

Share it