Kerala

ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറി കേശവദാസ്​ സിപിഎമ്മിൽ

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കോ​ർ​പ​റേ​ഷ​നി​ൽ കു​ട്ട​ൻ​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേതൃത്വവുമായു​ള്ള അഭിപ്രായ ​ഭി​ന്ന​ത​യാ​ണ് ബിജെ​പി​യോ​ട് അ​ക​ലാ​ൻ കാ​ര​ണം.

ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറി കേശവദാസ്​ സിപിഎമ്മിൽ
X

തൃ​ശൂ​ർ: ബിജെപി നേ​തൃ​ത്വ​ത്തി​നോ​ട് ഇ​ട​ഞ്ഞ് നി​ന്നി​രു​ന്ന സം​ഘപ​രി​വാ​ർ നേ​താ​വ് കെ ​കേ​ശ​വ​ദാ​സ് സി​പിഎ​മ്മി​ൽ. തിരുവനന്തപുര​ത്ത് മു​ഖ്യ​മ​ന്ത്രി പിണ​റാ​യി വി​ജ​യ​നും സി​പിഎം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി എ ​വി​ജ​യ​രാ​ഘ​വ​നു​മാ​ണ് കേ​ശ​വ​ദാ​സ് അ​ട​ക്ക​മു​ള്ള നേതാക്കളെ സ്വീ​ക​രി​ച്ച​ത്. ഹി​ന്ദു ഐക്യവേദി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ കെ ​കേ​ശ​വ​ദാ​സ് ബിജെപി​യു​ടെ​യും സം​ഘ​​പ​രി​വാ​ർ പ്രസ്ഥാനങ്ങളു​ടെ​യും തൃ​ശൂ​ർ ജി​ല്ല​യി​ലെ മു​ഖം കൂടിയാ​ണ്.

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കോ​ർ​പ​റേ​ഷ​നി​ൽ കു​ട്ട​ൻ​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേതൃത്വവുമായു​ള്ള അഭിപ്രായ ​ഭി​ന്ന​ത​യാ​ണ് ബിജെ​പി​യോ​ട് അ​ക​ലാ​ൻ കാ​ര​ണം. കോ​ൺ​ഗ്ര​സിന്റെ കു​ത്ത​ക ഡി​വി​ഷ​നാ​യി​രു​ന്ന ഇവി​ടെ കേ​ശ​വ​ദാ​സിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേരത്തെ ബിജെപി പി​ടി​ച്ചെ​ടു​ത്തി​രു​ന്ന​ത്.

ഡി​വി​ഷ​നി​ലെ സി​റ്റി​ങ് കൗ​ൺ​സി​ല​ർ ആ​യി​രു​ന്ന ഐ ​ല​ളി​താം​ബി​ക​യെ തു​ട​ര​വ​സ​രം ന​ൽ​കാ​തെ ബി​ജെപി സം​സ്ഥാ​ന നേ​താ​വ് ബി ഗോപാലകൃഷ്ണ​ന് മ​ൽസരി​ക്കാ​ൻ സീ​റ്റ് ഏ​റ്റെ​ടു​ത്ത​താ​യി​രു​ന്നു ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​താ​യി​രു​ന്നു നേ​തൃ​ത്വ​വു​മാ​യു​ള്ള അഭിപ്രായ ഭിന്നതക്ക് കാ​ര​ണം. ഇ​വി​ടെ ഗോ​പാ​ല​കൃ​ഷ്ണ​ൻ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ബിജെപി​യു​ടെ​യും സം​ഘപ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും മു​ഖ​മാ​യി​രു​ന്നു കേ​ശ​വ​ദാ​സ്. ശ​ബ​രി​മ​ല യു​വ​തീ ​പ്ര​വേ​ശ​ന വി​വാ​ദ​ത്തി​ന് സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട നാ​മ​ജ​പ​യാ​ത്ര തൃ​ശൂ​രി​ൽ കേ​ശ​വ​ദാ​സിന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. കേശവദാസിനൊ​പ്പം ബിജെപി​യി​ലെ അതൃപ്ത​രാ​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ കൂ​ടി സിപിഎ​മ്മി​ലേ​ക്ക് ഉ​ട​ൻ ചേ​ക്കേ​റു​ന്നു​ണ്ടെ​ന്നാ​ണ് സൂചന.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ശ​വ​ദാ​സി​നൊ​പ്പം ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മനന്തനും ഡിസിസി മുൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ബി ര​ണേ​ന്ദ്ര​നാ​ഥും പ​ങ്കെ​ടു​ത്തു.

Next Story

RELATED STORIES

Share it