Kerala

ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല, ഞങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണ്; മുഖ്യമന്ത്രിയെ ട്രോളി വനംമന്ത്രി

ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഉത്തരവിട്ട മുഖ്യമന്ത്രി വിദേശയാത്ര പോയതിനാല്‍ മന്ത്രിമാര്‍ കേരളം ചുറ്റുകയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു.

ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല, ഞങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണ്; മുഖ്യമന്ത്രിയെ ട്രോളി വനംമന്ത്രി
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ ട്രോളി വനംവകുപ്പ് മന്ത്രി കെ രാജു. ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഉത്തരവിട്ട മുഖ്യമന്ത്രി വിദേശയാത്ര പോയതിനാല്‍ മന്ത്രിമാര്‍ കേരളം ചുറ്റുകയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയുടെ ഉത്തരവ് കാരണം തിരുവനന്തപുരം വിട്ടുപോകാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല. അതുകൊണ്ട് സംസ്ഥാനമാകെ മാസ്റ്റര്‍മാരായ ഞങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിമാരുടെ യാത്രകള്‍ക്ക് മുഖ്യമന്ത്രി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ മന്ത്രിമാര്‍ ഓഫിസില്‍ ഉണ്ടായിരിക്കണമെന്നും മറ്റ് ദിവസങ്ങളില്‍ മാത്രം മറ്റ് ചടങ്ങുകള്‍ക്ക് പോയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരവ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമായി കഴിഞ്ഞ ആഴ്ച യാത്ര തിരിച്ചത്.

Next Story

RELATED STORIES

Share it