- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ക്കലയില്‍ 'ആന്റി കൊറോണ ജ്യൂസ്' വില്‍പ്പനയുമായി വിദേശി; താക്കീത് നല്‍കി പോലിസ്
ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നല്‍കി 150 രൂപ നിരക്കും എഴുതിച്ചേര്‍ത്തു.

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്നതിനിടെ വര്‍ക്കലയില്‍ 'ആന്റി കൊറോണ ജ്യൂസ്' വില്‍പ്പന നടത്തിയ വിദേശിക്ക് താക്കീത്. വര്‍ക്കല പാപനാശം ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്' എന്ന ബോര്‍ഡ് സ്ഥാപിച്ച ഉടമയായ വിദേശിയെയാണ് വര്‍ക്കല പോലിസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചത്. ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായ 60കാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നല്‍കി 150 രൂപ നിരക്കും എഴുതിച്ചേര്‍ത്തു.
പാപനാശത്ത് ഇറ്റലിക്കാരനു കൊറോണ സ്ഥിരീകരിച്ചതിന്റെ അടുത്ത ദിവസമാണ് ജനങ്ങളെ കബളിപ്പിക്കുന്ന നിലയില്‍ ബോര്‍ഡ് സ്ഥാപിച്ചത്. തെറ്റിദ്ധാരണ പരത്തുന്നതുമായ ബോര്‍ഡ് കണ്ട നാട്ടുകാര്‍ ഇക്കാര്യം പോലിസിനെ അറിയിച്ചു. തുടര്‍ന്ന് സ്ഥാപനം നടത്തുന്ന വിദേശിയെ പോലിസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ആരോഗ്യസംരക്ഷണത്തിനുള്ള ജ്യൂസാണ് തയ്യാറാക്കിയതെന്ന് ഇയാള്‍ പോലിസിനോടു പറഞ്ഞു. എന്നാല്‍, ആരും ജ്യൂസ് വാങ്ങാനെത്തിയില്ലെന്നും ബോര്‍ഡ് ഉടനെ മാറ്റിയെന്നും ഉടമ പറഞ്ഞു. ഇതെത്തുടര്‍ന്ന് ഇനി ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കീത് നല്‍കി പോലിസ് ഇയാളെ വിട്ടയക്കുകയായിരുന്നു. ഇയാളുടെ കടയിലെ ബോര്‍ഡും നീക്കംചെയ്തിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















