Kerala

പ്രളയ പുനര്‍നിര്‍മാണം: പീപ്പിള്‍സ് വില്ലേജ് കുടുംബങ്ങള്‍ക്ക് സമര്‍പ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന് സമര്‍പ്പണ ചടങ്ങ് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു

പ്രളയ പുനര്‍നിര്‍മാണം: പീപ്പിള്‍സ് വില്ലേജ് കുടുംബങ്ങള്‍ക്ക് സമര്‍പ്പിച്ചു
X

നിലമ്പൂര്‍: പ്രളയാനന്തര പുനര്‍നിര്‍മാണ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ നിര്‍മിച്ച ചാലിയാര്‍ നമ്പൂരിപ്പൊട്ടിയിലെ നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ഗുണഭോക്താകള്‍ക്ക് സമര്‍പ്പിച്ചു. 12 വീടുകളും കുടിവെള്ളമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യമുള്ളതുമാണ് വില്ലേജ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന് സമര്‍പ്പണ ചടങ്ങ് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥികളായ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വിഡീയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസി. അമീര്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. പി വി അബ്ദുല്‍ വഹാബ് എംപി, പി വി അന്‍വര്‍ എംഎല്‍എ, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍, ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി വി ടി അബ്ദുല്ലക്കോയ തങ്ങള്‍, അബ്ദുസ്സലാം വാണിയമ്പലം, നാസര്‍ കീഴുപറമ്പ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലിം മമ്പാട് സംബന്ധിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി എംപി, ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്ര, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കാളികളായി.

Flood Reconstruction: People's Village dedicated to Families

Next Story

RELATED STORIES

Share it