Kerala

വിദേശത്ത് നിന്നും ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതിയിളവില്ലെന്ന് കസ്റ്റംസ്

പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. 2018ലെ പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ നല്‍കുന്നതിനായി വിദേശത്തുനിന്നെത്തിച്ച ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ അടക്കമുള്ള സാധനസാമഗ്രികള്‍ക്ക് നികുതിയിളവ് നല്‍കിയിരുന്നു. ഇതിന്റെ കാലാവധി.2018 ഡിസംബര്‍ 31 അവസാനിച്ചു

വിദേശത്ത് നിന്നും  ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതിയിളവില്ലെന്ന് കസ്റ്റംസ്
X

കൊച്ചി: വിദേശത്ത് നിന്നും സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക്് നിലവില്‍ നികുതിയിളവ് ലഭിക്കില്ലെന്ന് കസ്റ്റ്ംസ് കമ്മീഷണര്‍.കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. 2018ലെ പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ നല്‍കുന്നതിനായി വിദേശത്തുനിന്നെത്തിച്ച ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ അടക്കമുള്ള സാധനസാമഗ്രികള്‍ക്ക് നികുതിയിളവ് നല്‍കിയിരുന്നു. ഇതിന്റെ കാലാവധി.2018 ഡിസംബര്‍ 31 അവസാനിച്ചിരുന്നു.നിലവിലെ സാഹചര്യത്തില്‍ നികുതിയിളവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകള്‍ ഒന്നും ഇറങ്ങിയിട്ടില്ല.ഈ സാഹചര്യത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് എത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതി നല്‍കേണ്ടി വരുമെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.കുടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എയര്‍കാര്‍ഗോ കോംപ്ലകസ്,അസിസ്റ്റന്റ് കമ്മീണര്‍,കോഴിക്കോട്,എയര്‍കാര്‍ഗോ കോംപ്ലക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരെ ബന്ധപ്പെടാവുന്നതാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it