Kerala

നെടുമ്പാശേരിയിലേക്ക് വിദേശ വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് സിയാല്‍

ഇത് തെറ്റിദ്ധാരണാജനകമാണെന്ന് കൊച്ചി ഇന്റര്‍നാഷണര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) അധികൃതര്‍ വ്യക്തമാക്കി.സിയാലുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് നിലവില്‍ കാനഡ, യുകെ, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. അത് ഒരാഴ്ചയായി നിലവിലുള്ളതാണ്. അതേസമയം, ചില രാജ്യങ്ങള്‍ വഴി ഈ രാജ്യങ്ങളിലേയ്ക്ക് ട്രാന്‍സിറ്റായി പോകാവുന്നതാണ്. യുഎയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരുന്നതില്‍ പ്രശ്നമില്ല.

നെടുമ്പാശേരിയിലേക്ക് വിദേശ വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് സിയാല്‍
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വിദേശ വിമാന സര്‍വീസുകള്‍ നിലയക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് കൊച്ചി ഇന്റര്‍നാഷണര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) അധികൃതര്‍. ഇത് തെറ്റിദ്ധാരണാജനകമാണ്. സിയാലുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് നിലവില്‍ കാനഡ, യുകെ, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. അത് ഒരാഴ്ചയായി നിലവിലുള്ളതാണ്. അതേസമയം, ചില രാജ്യങ്ങള്‍ വഴി ഈ രാജ്യങ്ങളിലേയ്ക്ക് ട്രാന്‍സിറ്റായി പോകാവുന്നതാണ്.

യുഎയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരുന്നതില്‍ പ്രശ്നമില്ല. സിയാല്‍, ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം അറൈവല്‍ സര്‍വിസുകള്‍ നടത്തുന്നുണ്ട്. തിരികെ വിമാനങ്ങള്‍ ആളില്ലാതെ പോകും. അതേസമയം, എംബസിയുടെ പ്രത്യേക അനുവാദത്തോടെ ഡിപ്പാര്‍ച്ചര്‍ യാത്രക്കാര്‍ക്ക് പോകാവുന്നതാണ്. (ഖത്തര്‍, ബഹറിന്‍, കുവൈറ്റ്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങള്‍ ഇരുഭാഗത്തേയ്ക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട് ) മെയ് ഒന്നുവരെയാണ് നിലവില്‍ ഈ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ളത്. ഈ നിയമങ്ങള്‍ ഇന്ത്യ ഒട്ടാകെയുള്ള വിമാനത്താവളങ്ങള്‍ക്ക് ബാധകമാണെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it