Kerala

തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ കാണാതായി

ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് തരൂര്‍ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ കാണാതായി
X

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ കാണാതായി. ശശി തരൂര്‍ എംപി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് തരൂര്‍ അഭ്യര്‍ഥിച്ചു.

എല്‍സദാ, സ്റ്റാര്‍ ഓഫ് ദി സീ 2 എന്നീ ബോട്ടുകളാണ് കാണാതായത്. മുംബൈ തീരത്തിന് സമീപംവച്ചാണ് ബോട്ടുകള്‍ കാണാതായതെന്നും 16 മല്‍സ്യത്തൊഴിലാളികള്‍ ഇരുബോട്ടുകളിലുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്നും തരൂര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it