Kerala

ബോട്ട് തകര്‍ന്ന് കടലില്‍ വീണ അഞ്ച് മല്‍സ്യതൊഴിലാളികളെ നാവിക സേന രക്ഷപെടുത്തി.

ഓംകാരം എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ ബോട്ടുടമ മനോഹരന്‍(56), വാസവ്(57), ചന്ദ്രന്‍(60), സുരേഷ്(42), സുരേന്ദ്രന്‍(49) എന്നിവരെയാണ് ഐഎന്‍എസ് ഷാരദ എന്ന യുദ്ധകപ്പലില്‍ നാവിക സേന അംഗങ്ങള്‍ എത്തി രക്ഷപ്പെടുത്തിയത്.നിസാര പരിക്കേറ്റ രണ്ട് മല്‍സ്യതൊഴിലാളികള്‍ക്ക് കപ്പലിലെ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കപ്പലില്‍ ഇവരെ കൊച്ചിയിലെത്തിച്ചു.

ബോട്ട് തകര്‍ന്ന് കടലില്‍ വീണ അഞ്ച് മല്‍സ്യതൊഴിലാളികളെ നാവിക സേന രക്ഷപെടുത്തി.
X

കൊച്ചി: ശക്തമായ തിരമാലയില്‍ പെട്ട് മല്‍സ്യ ബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ വീണ അഞ്ച് മല്‍സ്യതൊഴിലാളികളെ നാവിക സേന രക്ഷപെടുത്തി.അഴീക്കല്‍ തുറമുഖത്തിന് 35 കിലോമീറ്റര്‍ ദൂരെ വടക്ക് പടിഞ്ഞാറ് മേഖലയിലാണ് മത്സ്യബന്ധനത്തിനെത്തിയ ഓംകാരം എന്ന ബോട്ട് തകര്‍ന്ന് മല്‍സ്യ തൊഴിലാളികള്‍ കടലില്‍ വീണത്.കാഞ്ഞങ്ങാട് സ്വദേശികളായ ബോട്ടുടമ മനോഹരന്‍(56), വാസവ്(57), ചന്ദ്രന്‍(60), സുരേഷ്(42), സുരേന്ദ്രന്‍(49) എന്നിവരെയാണ് ഐഎന്‍എസ് ഷാരദ എന്ന യുദ്ധകപ്പലില്‍ നാവിക സേന അംഗങ്ങള്‍ എത്തി രക്ഷപ്പെടുത്തിയത്.പട്രോളിങിനിടെയാണ് കൊച്ചി നാവിക സേന ആസ്ഥാനത്തെ കപ്പലായ ഐഎന്‍എസ് ഷാരദയിലെ ഉദ്യോഗസ്ഥര്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ വീണ് കിടന്ന് രക്ഷയക്കായി യാചിക്കുന്നത് കണ്ടത്.ഉടന്‍ കപ്പല്‍ ഇവിടേക്ക് കുതിച്ചെത്തി കപ്പലിലെ ലൈഫ് ബോട്ടുകള്‍ കടലിലിറക്കി 10 മിനുട്ടുകൊണ്ട് അഞ്ച് പേരെയും രക്ഷിക്കുകയായിരുന്നു.

നിസാര പരിക്കേറ്റ രണ്ട് മല്‍സ്യതൊഴിലാളികള്‍ക്ക് കപ്പലിലെ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കപ്പലില്‍ ഇവരെ കൊച്ചിയിലെത്തിച്ചു. തങ്ങള്‍ കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെട്ടതാണെന്നും ശക്തമായ തിരമാലയില്‍പെട്ട് ബോട്ടിനുള്ളില്‍ വെള്ളം കയറി അപകടത്തില്‍പെടുകയായിരുന്നുവെന്നും മല്‍സ്യതൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടുന്നതിന് ഒരു വഴിയും കാണാതെ കടലില്‍ കിടക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്ക് പരിധിക്ക് പുറത്തുള്ള സ്ഥലത്ത് വെച്ചായിരുന്നു അപകടം. മറ്റ് ബോട്ടുകളുടെ സഹായം ആവശ്യപ്പെടാനോ നീന്താനോ കഴിയാതെ തളര്‍ന്ന സാഹചര്യമായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ച് ഉയര്‍ത്തിക്കാട്ടി കപ്പലുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയെങ്കിലും നടന്നില്ലെന്നും അവര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കിയെന്നും മല്‍സ്യതൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തൃക്കരിപ്പൂര്‍ല കോസ്റ്റല്‍ പോലിസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. കമാന്‍ഡര്‍ ആര്‍ അനൂപും സംഘവുമാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it