Kerala

കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വാഹനം പത്തനംതിട്ടയില്‍ നിന്ന്: ആദ്യ പരിശോധന നിരീക്ഷണ കേന്ദ്രങ്ങളിള്‍

സാംപിളുകള്‍ പരിശോധനയ്ക്കായി ആശുപത്രിയിലും മറ്റ് കേന്ദ്രങ്ങളിലും പോകുന്നത് വഴിയുണ്ടാകുന്ന രോഗ വ്യാപനം തടയാന്‍ ഇതുവഴി സാധിക്കും.

കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വാഹനം പത്തനംതിട്ടയില്‍ നിന്ന്: ആദ്യ പരിശോധന നിരീക്ഷണ കേന്ദ്രങ്ങളിള്‍
X

പത്തനംതിട്ട: കേരളത്തിലെ ആദ്യത്തെ കൊവിഡ് റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ പത്തനംതിട്ടയില്‍. തിരുവല്ലയിലെ ജില്ലയിലെ നിരീക്ഷണ കേന്ദ്രങ്ങളിലും ക്ലസ്റ്ററുകളിലും നേരിട്ടെത്തി പരിശോധന നടത്താനാണ് പദ്ധതി. സാംപിളുകള്‍ പരിശോധനയ്ക്കായി ആശുപത്രിയിലും മറ്റ് കേന്ദ്രങ്ങളിലും പോകുന്നത് വഴിയുണ്ടാകുന്ന രോഗ വ്യാപനം തടയാന്‍ ഇതുവഴി സാധിക്കും.

പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിക്കുന്ന സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കും. തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ എഞ്ജിനീയര്‍മാരായ അനന്തു ഗോപന്‍, എംഎസ് ജിനേഷ്, ഡോക്ടര്‍മാരായ ജസ്റ്റിന്‍ രാജ്, നോബിള്‍ ഡേവിസ് എന്നിവരാണു വാഹനം രൂപകല്പന ചെയ്തത്.

ഒരു ഡോക്ടര്‍, രണ്ടു നഴ്‌സുമാര്‍, ഡ്രൈവറുമാണു വാഹനത്തിലുണ്ടാകുക. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും

എന്‍എംആര്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തിലാണ് റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ നിര്‍മ്മാണം. കുറഞ്ഞ സമയത്തില്‍ അധികം സാമ്പിളുകള്‍ ശേഖരിക്കുന്നതിലൂടെ പരിശോധനയുടെ എണ്ണം കൂട്ടുവാനും ഇവയിലൂടെ സാധിക്കും. പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ശുചിത്വ ക്യാബിനും, ഓട്ടോമാറ്റിക് അണുനാശിനി സംവിധാനവും ഉള്ളതിനാല്‍ സാംപിള്‍ ശേഖരിക്കുന്നവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. ഒരു വ്യക്തി സാംപിള്‍ നല്‍കി പുറത്തിറങ്ങിയാല്‍ 15 മിനിട്ടിനുള്ളില്‍ അണുനശീകരണം പൂര്‍ത്തിയാക്കും.


Next Story

RELATED STORIES

Share it