Kerala

പാലക്കാട് കൂറ്റനാട്ട് കിണറുകളില്‍ തീ; പരിശോധനക്ക് വിദഗ്ധ സംഘം

ഇന്ധന സാന്നിധ്യവും സംശയമുണ്ട്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ കൃത്യമായ കാരണമറിയൂ.

പാലക്കാട് കൂറ്റനാട്ട് കിണറുകളില്‍ തീ; പരിശോധനക്ക് വിദഗ്ധ സംഘം
X

പാലക്കാട്: പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു. തീപിടിക്കുന്ന വാതക സാന്നിധ്യമോ അല്ലെങ്കില്‍ ഇന്ധന ചോര്‍ച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിരവധി വീടുകളിലെ കിണറുകളില്‍ സംഭവമുണ്ട്.

കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്തുക്കളോ കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. ഇന്ധന സാന്നിധ്യവും സംശയമുണ്ട്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ കൃത്യമായ കാരണമറിയൂ.

പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. കൂറ്റനാട് ടൗണിലെ പന്ത്രണ്ടോളം കിണറുകളിലാണ് പ്രതിഭാസം. കിണറുകളില്‍ നിന്ന് ഇന്ധനത്തിന്റെ രൂക്ഷ ഗന്ധം ഉയരുന്നുണ്ട്. കിണറുകളില്‍ തീ കൊളുത്തിയിട്ടാല്‍ ഏറെ നേരം കത്തും. കുറേ ദിവസമായി സ്ഥലത്ത് പ്രതിഭാസമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

നിയമസഭാ സ്പീക്കറും സ്ഥലം എംഎല്‍എയുമായ എം ബി രാജേഷ് ഇടപെട്ടതോടെയാണ് ഭൂജല, മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. കിണറുകളിലെ മണ്ണും പരിശോധിച്ചേക്കും.

Next Story

RELATED STORIES

Share it