കഴക്കൂട്ടത്ത് ഫര്‍ണിച്ചര്‍ കമ്പനിയുടെ മെത്ത നിര്‍മാണ യൂനിറ്റില്‍ തീപ്പിടിത്തം (വീഡിയോ)

രാത്രി പ്രവര്‍ത്തനമില്ലാതിരുന്ന കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കഴക്കൂട്ടത്ത് ഫര്‍ണിച്ചര്‍ കമ്പനിയുടെ മെത്ത നിര്‍മാണ യൂനിറ്റില്‍ തീപ്പിടിത്തം (വീഡിയോ)

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്രോയല്‍ ഫര്‍ണിച്ചര്‍ കമ്പനിയുടെ മെത്ത നിര്‍മാണ യൂനിറ്റില്‍ തീപ്പിടിത്തം. കമ്പനി ഭാഗികമായി കത്തിനശിച്ചു. രാത്രി പ്രവര്‍ത്തനമില്ലാതിരുന്ന കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം, ചാക്ക, ചെങ്കല്‍ച്ചൂള എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം. കഴക്കൂട്ടം പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top