Kerala

പണം വായ്പയായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്

പണം ബ്ലാക്ക് മണിയായതിനാല്‍ രഹസ്യമായി ഇടപാട് നടത്തണമെന്നും പറഞ്ഞിരുന്നു. വായ്പാ തിരിച്ചടവ് ഉറപ്പിക്കുന്നതിന് ആയിരം രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ എഴുതണം.

പണം വായ്പയായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്
X

മാള: പണം വായ്പയായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പ്. നാണക്കേട് ഭയന്ന് പരാതി നല്‍കാന്‍ മടിച്ച് ഇരകള്‍. മാളയിലും പരിസര പ്രദേശങ്ങളിലുമാണ് കോടികള്‍ വാഗ്ദാനം നല്‍കിയ തട്ടിപ്പ് നാടകം അരങ്ങേറിയത്.

നിരവധി പേരില്‍ നിന്ന് ഇങ്ങിനെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി ഉയരുന്നത്. പേര് വെളിപ്പെടുത്താന്‍ തയാറാവാത്ത മാള പള്ളിപ്പുറം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും അഞ്ച് ലക്ഷം തട്ടിയെടുത്തതായി ഇവര്‍ പറഞ്ഞു.

സംഭവം ഇങ്ങിനെ, ബി ടെക് ബിരുദധാരിയായ വീട്ടമ്മ ജോലി തേടുന്നതിനിടയില്‍ തിരുവനന്തപുരം സ്വദേശിയെന്ന് പരിചയെപ്പെടുത്തിയ സുരേഷ് കുമാറിനെ പരിചയപ്പെട്ടു. ഇയാള്‍ വ്യവസായ സംരംഭം, വീട് നിര്‍മ്മാണം എന്നിവക്ക് വലിയ തുക വായ്പ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.

പണം ബ്ലാക്ക് മണിയായതിനാല്‍ രഹസ്യമായി ഇടപാട് നടത്തണമെന്നും പറഞ്ഞിരുന്നു. വായ്പാ തിരിച്ചടവ് ഉറപ്പിക്കുന്നതിന് ആയിരം രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ എഴുതണം.

പത്ത് വര്‍ഷം വരെ അവധി നല്‍കും. തിരിച്ചടവ് സംഖ്യ കുറേശ്ശയായി മതിയാകും. ഒരോ വായ്പക്കാരനും 25000 രൂപ വീതം വൈറ്റ് മണി അടക്കണം. ഇത്തരം നിര്‍ദ്ധേശങ്ങളാണ് നല്‍കിയത്.

ഇരകളില്‍ നിന്നും ഇങ്ങിനെ 20 പേരില്‍ നിന്നും അഡ്വാന്‍സ് തുക സുരേഷ് കുമാര്‍ കൈപറ്റി. തുടര്‍ന്ന് 50 ലക്ഷം രൂപ ഉണ്ടെന്ന് ധരിപ്പിച്ച് മൂന്ന് പെട്ടികള്‍ (ഒന്നര കോടി) യുവതിക്ക് നല്‍കി.

എന്നാല്‍ ഇത് ഇപ്പോള്‍ തുറക്കരുതെന്നും പണം എണ്ണുന്ന മെഷീനുമായി വരാമന്നും പറഞ്ഞ് ഇയാള്‍ സ്ഥലം വിട്ടു. ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പെട്ടി തുറന്നതോടെയാണ് കബളിപ്പിക്കപെട്ടെന്ന് ഇവര്‍ക്ക് മനസിലാവുന്നത്.

പെട്ടിക്കുള്ളില്‍ മറ്റൊരു ബേസ് ബോര്‍ഡ് പെട്ടിയില്‍ നോട്ട് ബുക്കുുകള്‍ അടുക്കി വെച്ച നിലയിലാണ്.

വിവിധ പ്രദേശങ്ങളില്‍ സമാന രീതിയില്‍ തട്ടിപ്പുകള്‍ നടന്നതായി പറയെപെടുന്നുണ്ട്.

ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇരകളെ കെണിയില്‍ പെടുത്തുകയാണ് ഇയാളുടെ രീതി. പരാതി നല്‍കാന്‍ ആരും തയാറാവാത്തതിനാല്‍ പോലിസ് നടപടിയെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it