കേരളത്തില്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാതെ നിക്ഷേപം വരില്ലെന്ന് വ്യാപാര വാണിജ്യ സംഘടനകള്‍
വ്യാപാര വ്യവസായ സമൂഹത്തിനും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ് ഹര്‍ത്താലുകള്‍. ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ മുന്നേറ്റം വേണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഇതിനായി ഏകോപിപ്പിക്കും. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടികളോട് സഹകരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തും.

കൊച്ചി കേരളത്തില്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാതെ നിക്ഷേപം വരില്ലെന്ന് വ്യാപാര വാണിജ്യ സംഘടനകള്‍.നിക്ഷേപം വരണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എത്രയും വേഗം നിയമസഭ പാസാക്കി നിയമമാക്കണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നിര്‍ത്തലാക്കിയാല്‍ മാത്രമേ കേരളത്തില്‍ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ഉണ്ടാകൂവെന്ന്് ഹര്‍ത്താല്‍ വിമുക്ത കേരളം എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച ചര്‍ച്ചാ യോഗം ചൂണ്ടിക്കാട്ടി. വ്യാപാര വ്യവസായ സമൂഹത്തിനും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ് ഹര്‍ത്താലുകള്‍. ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ മുന്നേറ്റം അനാവര്യമാണ് ഇതിനായി മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.ഹര്‍ത്താലുകള്‍ക്കെതിരെ സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഇതിനായി ഏകോപിപ്പിക്കും.
പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ ഒരു വേദിയില്‍ കൊണ്ടുവന്ന് ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തും. ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടികളോട് സഹകരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തും. ഹര്‍ത്താലുകള്‍ക്കെതിരായ നിയമനപടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കാനും കേസിന് വേണ്ടി ഏതറ്റം വരെയും പോകാനും തീരുമാനിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ കമ്മിറ്റിക്കും യോഗം രൂപം നല്‍കി.യോഗത്തില്‍ ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ്, കോ ചെയര്‍ ദീപക് എല്‍ അസ്വാനി, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്് ബിജു രമേശ്, കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്് എം എ യൂസഫ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ പ്രസിഡന്റ്് കെ കെ പിള്ള, ഹര്‍ത്താല്‍ വിരുദ്ധ സമിതി കണ്‍വീനര്‍ ഗോപകുമാര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി ജോജി, സെപ്‌സ് വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ സംസാരിച്ചു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT