Kerala

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് തുടര്‍ന്നും സൗജന്യയാത്ര

നിലവില്‍ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള തദ്ദേശവാസികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം, അതേ വാഹനത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്, ആര്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, പഞ്ചായത്തില്‍നിന്നുള്ള റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, നമ്പര്‍ വ്യക്തമാവുന്ന തരത്തിലുള്ള വാഹനത്തിന്റെ ഫോട്ടോ എന്നീ രേഖകളുമായി ടോള്‍ പ്ലാസയിലോ ടോള്‍ അധികൃതര്‍ പറയുന്ന സ്ഥലത്തോ എത്തിയാല്‍ അവര്‍ക്ക് നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് മാറ്റി ഫാസ് ടാഗ് ഒട്ടിച്ചുനല്‍കും. ഇതോടെ തദ്ദേശവാസികള്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗജന്യയാത്ര ഫാസ്ടാഗിലൂടെ തുടര്‍ന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് തുടര്‍ന്നും സൗജന്യയാത്ര
X

കൊച്ചി: ജനുവരി ഒന്നു മതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയൂവെന്ന് ടോള്‍ പ്ലാസാ അധികൃതര്‍ വ്യക്തമാക്കി. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സിന്റെ പുതിയ വിജ്ഞാപനപ്രകാരം ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്ന് മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കും.


എന്നാല്‍, തദ്ദേശവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവര്‍ത്തനരഹിതമാകും. അതിനാല്‍, നിലവില്‍ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള തദ്ദേശവാസികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം, അതേ വാഹനത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്, ആര്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, പഞ്ചായത്തില്‍നിന്നുള്ള റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, നമ്പര്‍ വ്യക്തമാവുന്ന തരത്തിലുള്ള വാഹനത്തിന്റെ ഫോട്ടോ എന്നീ രേഖകളുമായി ടോള്‍ പ്ലാസയിലോ ടോള്‍ അധികൃതര്‍ പറയുന്ന സ്ഥലത്തോ എത്തിയാല്‍ അവര്‍ക്ക് നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് മാറ്റി ഫാസ് ടാഗ് ഒട്ടിച്ചുനല്‍കും. ഇതോടെ തദ്ദേശവാസികള്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗജന്യയാത്ര ഫാസ്ടാഗിലൂടെ തുടര്‍ന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൗജന്യയാത്രയുടെ തുക പ്രതിമാസം സംസ്ഥാന സര്‍ക്കാരില്‍നിന്ന് കണക്ക് നല്‍കി വാങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പഴയ രീതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് വഴി തദ്ദേശവാസികള്‍ സൗജന്യയാത്ര ചെയ്തത് സംബന്ധിച്ച കണക്കും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. 2012 ഫെബ്രുവരി മുതല്‍ 2020 സപ്തംബര്‍വരെ തദ്ദേശീയര്‍ക്ക് സൗജന്യയാത്ര അനുവദിച്ച ഇനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് 125 കോടി രൂപയാണ് ജിഐപിഎല്ലിന് ലഭിക്കാനുള്ളത്. ഇത് ദ്രുതഗതിയില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലിക്കാനുള്ള സാഹചര്യമുണ്ടാവണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it