Kerala

എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് മൂന്നു കേസുകളില്‍ ജാമ്യം; ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല

പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കരുത്, കേസ് നിലവിലുള്ള പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നിങ്ങനെ വിവിധ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.അതേ സമയം കമറുദ്ദീനെതിരെ വേറെയും കേസുകള്‍ ഉള്ളതിനാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല

എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് മൂന്നു കേസുകളില്‍ ജാമ്യം; ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല
X

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം സി ഖമറുദ്ദീന്‍ എംഎല്‍എയക്ക് മൂന്നു കേസില്‍ ജാമ്യം. ഹൈക്കോടതിയാണ് കമറുദ്ദീന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്.പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കരുത്. കേസ് നിലവിലുള്ള പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നിങ്ങനെ വിവിധ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

അതേ സമയം ഖമറുദ്ദീനെതിരെ വേറെയും കേസുകള്‍ ഉള്ളതിനാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല.നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഖമറുദ്ദീന്‍ ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.84 കേസുകളാണ് ഖമറുദീനെതിരെ പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതില്‍ മൂന്നു കേസുകളിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ നവംബര്‍ ഏഴുമുതല്‍ ഖമറുദ്ദീന്‍ ജയിലിലാണ്.

Next Story

RELATED STORIES

Share it