Kerala

കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറിടിച്ച് മരിച്ചു

കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറിടിച്ച് മരിച്ചു
X
കോഴിക്കോട്: കാറപകടത്തില്‍ ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ (42) മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മുസ്തഫ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാര്‍ വന്ന് ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഉടന്‍ തന്നെ മുസ്തഫയെ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മുസ്തഫ മരിച്ചത്. മുബീനയാണ് ഭാര്യ. ആദില്‍, മജ്ഷാന എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it