വായ്പൂരില്‍ എക്സൈസ് റെയ്ഡ്; 120 ലിറ്റര്‍ കോട പിടികൂടി
കോട സൂക്ഷിച്ചുവച്ച കുറ്റത്തിന് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ടുവഴി മുറിയില്‍ അശ്വതി ഭവനില്‍ സി കെ ചന്ദ്രന്റെ പേരില്‍ അബ്കാരി കേസ് എടുത്തു.

പത്തനംതിട്ട: മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ സ്ക്വാഡ് വായ്പൂരില്‍ നടത്തിയ റെയ്ഡില്‍ 120 ലിറ്റര്‍ കോട പിടികൂടി. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട സൂക്ഷിച്ചുവച്ച കുറ്റത്തിന് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ടുവഴി മുറിയില്‍ അശ്വതി ഭവനില്‍ സി കെ ചന്ദ്രന്റെ (55) പേരില്‍ അബ്കാരി കേസ് എടുത്തു. ഓടിപ്പോയതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ചന്ദ്രന്റെ വീടിന്റെ സ്റ്റോര്‍ മുറിയില്‍ നിന്നാണു കോട കണ്ടെടുത്തത്. 50 ലിറ്റര്‍ കൊള്ളുന്ന ഒരു കന്നാസിലും 35 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലുമായാണു കോട സൂക്ഷിച്ചുവച്ചിരുന്നത്. മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി. വിജയദാസ്, പി.എം അനൂപ്, എസ്.മനീഷ്, പത്തനംതിട്ട പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ എന്നിവര്‍ പങ്കെടുത്തു. വാറ്റ്, വ്യാജമദ്യ നിര്‍മാണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ 04692682540 (ഓഫീസ്), 9400069470 (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി)എന്നീ നമ്പരുകളില്‍ അറിയിക്കാം.
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT