Kerala

എക്‌സൈസ് റെയ്ഡ്; തൃത്താലയില്‍ 83 കിലോ കഞ്ചാവ് പിടികൂടി

എക്‌സൈസ് റെയ്ഡ്; തൃത്താലയില്‍ 83 കിലോ കഞ്ചാവ് പിടികൂടി
X

പാലക്കാട്: കൂറ്റനാട് തൃത്താല വെസ്റ്റ് മുടവന്നൂരില്‍നിന്ന് 83 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃത്താല വെസ്റ്റ് മുടവന്നൂരിലെ പന്നിഫാമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തുനിന്നും രണ്ട് ഡ്രമ്മില്‍ സൂക്ഷിച്ചുവച്ച 83 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകെ 125 കിലോ ഉണ്ടായിരുന്നുവെന്നും 42 കിലോ ഇതിനകം പ്രതി വില്‍പന നടത്തിയതാണെന്നും കസ്റ്റംസ് അറിയിച്ചു.

വിപണിയില്‍ അരക്കോടിക്ക് മുകളില്‍ വിലവരുന്നതാണിത്. സംഭവവുമായി ബന്ധപ്പെട്ട് തൃത്താല തച്ചറംകുന്ന് അമീര്‍ (39) എന്ന അബ്ബാസിനെ അറസ്റ്റുചെയ്തു. ഇയാള്‍ മറ്റൊരു കേസില്‍ പ്രതി കൂടിയാണെന്ന് കസ്റ്റംസ് പറയുന്നു. തൃത്താല എക്‌സൈസ് റേഞ്ചിന് നടപടികള്‍ക്കായി കൈമാറി.

സംഘത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ തലവന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ടി അനികുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദന്‍ നായര്‍, പ്രിവന്റീവ് ഓഫിസര്‍ മുസ്തഫ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി സുബിന്‍, എസ് ഷംനാദ്, ആര്‍ രാജേഷ്, കെ മുഹമ്മദ് അലി, എന്‍ എല്‍ അഖില്‍, രജിത്ത് ആര്‍ നായര്‍ എക്‌സൈസ് ഡ്രൈവറായ രാജീവ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it