- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍വെ വാഗണിലൂടെ അവശ്യവസ്തുക്കള്‍ കൊണ്ടുവരണം: ഉമ്മന്‍ചാണ്ടി
രണ്ടുദിവസത്തിനകം അവശ്യവസ്തുക്കളുടെ ലഭ്യത പൂര്‍ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ ഇപ്പോള്‍തന്നെ നിയന്ത്രണാതീതമായ വില കുതിച്ചുകയറും.

തിരുവനന്തപുരം: കേരള അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അനുകൂലതീരുമാനമെടുക്കുന്നില്ലെങ്കില്‍ റെയില്‍വേ വാഗണ്‍വഴി അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറാി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചെക്ക്പോസ്റ്റുകള്‍ വഴി ലോറി ഗതാഗതം പൂര്‍ണതോതില്‍ അടിയന്തരമായി പുനരാരംഭിക്കണം. രണ്ടുദിവസത്തിനകം അവശ്യവസ്തുക്കളുടെ ലഭ്യത പൂര്‍ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ ഇപ്പോള്‍തന്നെ നിയന്ത്രണാതീതമായ വില കുതിച്ചുകയറും.
കേരള അതിര്‍ത്തിയിലെ തലപ്പാടി (മഞ്ചേശ്വരം) പെരുമ്പാട്ടി (മാക്കൂട്ടം) മുത്തങ്ങ (വയനാട്) എന്നീ പ്രധാന ചെക്ക്പോസ്റ്റുകള്‍ വഴി ചരക്കുലോറികള്‍ യഥാസമയം എത്തേണ്ടത് കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചരക്കുലോറികളുടെ വരവും പോക്കും ഏതാണ്ട് നിലച്ചിരിക്കുന്നു. ഇത് നീണ്ടാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും. കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഈശ്വരമംഗലം പോലുള്ള കര്‍ണ്ണാടകത്തിലെ ചെറുനഗരങ്ങളെയാണ്. പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടയുകയും ഇടറോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് തടസ്സപ്പെടുത്തുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. അവശ്യസാധനങ്ങള്‍, ആശുപത്രി തുടങ്ങി എല്ലാ അടിയന്തര സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ദേലംപടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങളെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















