Kerala

സംസ്ഥാനത്ത് ഉപഭോക്തൃ കൗണ്‍സിലുകള്‍ രൂപീകരിക്കണം:സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍

ഉപഭോക്തൃ സംരക്ഷണനിയമത്തിലെ സുപ്രധാനമായ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍

സംസ്ഥാനത്ത് ഉപഭോക്തൃ കൗണ്‍സിലുകള്‍ രൂപീകരിക്കണം:സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍
X

കൊച്ചി : ജനങ്ങളുടെ അറിവില്ലായ്മ മൂലം പുതിയ ഉപഭോക്തൃ സംരക്ഷണനിയമത്തിലെ സുപ്രധാനമായ പല വ്യവസ്ഥകളും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും അത് പരിഹരിക്കാനുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ എല്ലാകോടതി സമുച്ചയങ്ങളിലും സ്ഥാപിക്കണമെന്നും സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍.എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍കണ്‍സ്യൂമര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഉപഭോക്തൃ കൗണ്‍സിലുകള്‍ സംസ്ഥാനത്ത് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ കമ്മീഷന്‍ പ്രസിണ്ടന്റ് ഡി ബി ബിനു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രന്‍, കമ്മീഷന്‍ അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ, എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അനില്‍ എസ് രാജ്, കണ്‍സ്യൂമര്‍ കോടതി അഭിഭാഷക സംഘടനയുടെ ഭാരവാഹികളായ ആര്‍ രാജരാജവര്‍മ്മ, രാജേഷ് വിജയേന്ദ്രന്‍ സംസാരിച്ചു.പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതികള്‍ സമര്‍പ്പിക്കാനും കേസുകള്‍ നടത്താനും പൊതു ജനങ്ങളെ സഹായിക്കാനാണ് ഈ സംരംഭം.

Next Story

RELATED STORIES

Share it