Kerala

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി കച്ചവടം: അതിരൂപതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചില്ലെന്ന്;ഗുരുതര ആരോപണങ്ങളുമായി കെപിഎംജി റിപ്പോര്‍ട്ട്

ഭൂമിക്കച്ചടവട വിഷയം പരിശോധിക്കുന്നതിനായി വത്തിക്കാനാണ് കെപിഎംജിയെ നിയോഗിച്ചത്.അതിരൂപതയുടെ സ്വത്തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍്പനയിലും വാങ്ങലിലും അതിരൂപതയുടെ താല്‍പര്യങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംരക്ഷിച്ചില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി കച്ചവടം: അതിരൂപതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചില്ലെന്ന്;ഗുരുതര ആരോപണങ്ങളുമായി കെപിഎംജി റിപ്പോര്‍ട്ട്
X

കൊച്ചി: വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിക്കച്ചവട വിഷയത്തില്‍ ഗുരുതര ആരോപണങ്ങളുമായി കെപിഎംജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.വത്തിക്കാനാണ് ഭൂമിക്കച്ചടവട വിഷയം പരിശോധിക്കുന്നതിനായി കെപിഎംജി എന്ന അന്വേഷ കമ്മീഷനെ നിയോഗിച്ചത്.

അതിരൂപതയുടെ സ്വത്തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍പനയിലും വാങ്ങലിലും അതിരൂപതയുടെ താല്‍പര്യങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംരക്ഷിച്ചില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കാനോനികസമിതികളുടെ അംഗീകാരം നേടിയിരുന്നില്ല.സുതാര്യതയില്ലാതെ ഏജന്റുമാരെ നിയമിച്ചു.ആവറേജ് വില്‍പന വില നിശ്ചയിച്ചതില്‍ പിശകു പറ്റി.വില പരിശോധന നടത്താതെയാണ് വില്‍പന നടത്തിയത്.കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന കാര്യം കാനോനിക സമിതികളെ അറിയിച്ചതേയില്ല.വില്‍പനയാധാരങ്ങള്‍ പരിശോധനയില്ലാതെ അംഗീകരിച്ചു.വാങ്ങിയ ആളുകടെ പശ്ചാത്തലം പരിശോധിച്ചില്ല.സ്ഥലം വാങ്ങാത്ത ആളുകളില്‍ നിന്ന് ലഭിച്ച പണം സ്ഥലത്തിന്റെ വിലയായി പരിഗണിച്ച് രജിസ്‌ടേഷന്‍ തുകയിലേക്ക് ക്രമപ്പെടുത്തിക്കൊടുത്തു.വില്പന വിലയുടെ പണം ലഭിക്കാന്‍ കാലതാമസം ഉണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാനോനിക സമിതികളുടെ അംഗീകാരം വാങ്ങിയിരുന്നില്ലെന്നും, മെഡിക്കല്‍ കോളജ് പദ്ധതിക്ക് ഫീസിബിലിറ്റി സ്റ്റഡി നടത്തിയിരുന്നില്ലെന്നും കര്‍ദ്ദിനാള്‍ സമ്മതിച്ചുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഫിനാന്‍സ് കൗണ്‍സില്‍, ആലോചനാ സമിതി എന്നീ ഫോറങ്ങളില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെക്കുറിച്ച് മതിയായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. പ്രോട്ടോ സിഞ്ചല്ലുസ് ആയ ബിഷപ്പ് സെബാസ്റ്റ്യന്‍ നിക്ഷിപ്തമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിച്ചില്ല. ബിഷപ്പ് സെബാസ്റ്റ്യനും ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലും ഈ ഇടപാടുകളില്‍ ക്രിയാത്മകമായി ഇടപെടുകയോ, ഇതിന്റെ പ്രക്രിയയെയോ, തീരുമാനങ്ങളേയോ ചോദ്യം ചെയ്തില്ല. ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താനായില്ലെങ്കിലും വസ്തുതകള്‍ പരിശോധിച്ചാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും കെപിഎംജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it