Kerala

മോഫിയ പര്‍വീണിന് നീതീ തേടി എസ് പി ഓഫിസിനു മുന്നില്‍ പ്രതിഷേധം; കസ്റ്റഡിയില്‍ എടുത്ത സഹപാഠികളെ പോലിസ് വിട്ടയച്ചു

വിദ്യാര്‍ഥികളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികള്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്

മോഫിയ പര്‍വീണിന് നീതീ തേടി എസ് പി ഓഫിസിനു മുന്നില്‍ പ്രതിഷേധം; കസ്റ്റഡിയില്‍ എടുത്ത സഹപാഠികളെ പോലിസ് വിട്ടയച്ചു
X

കൊച്ചി: ആലുവയില്‍ ഭര്‍തൃ പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറല്‍ എസ് പി ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത സഹപാഠികളായ വിദ്യാര്‍ഥികളെ പോലിസ് വിട്ടയച്ചു.വിദ്യാര്‍ഥികളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.

കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികള്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.തങ്ങളുടെ സഹപാഠിയായിരുന്ന മൊഫിയയക്ക് നീതി കിട്ടുന്നതിനാണ് തങ്ങള്‍ എത്തിയതെന്നും എസ്പിക്ക് പരാതി കൊടുക്കാന്‍ എത്തിയ തങ്ങളെ അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.പോലിസ് മാപ്പു പറയണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.വിദ്യാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്ന് എസ്പിയെ കണ്ട് പരാതി നല്‍കാന്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പോലിസ് അനുവാദം നല്‍കി.

ഇന്ന് രണ്ടു മണിയോടെയാണ് മോഫിയ പര്‍വീണ്‍ പഠിച്ചിരുന്ന അല്‍ അസര്‍ കോളജിലെ സഹപാഠികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിയമ വിദ്യാര്‍ഥികള്‍ ആലുവ എസ്പി ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.പോലിസ് ഇവരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.സമരം നടത്തിയ വിദ്യാര്‍ഥികളെ പോലിസ് വൈകുന്നേരത്തോടെ സ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു

എസ്പി ക്ക് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പോലിസ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും സമാധാനപരമായി സമരം ചെയ്ത തങ്ങളെ പോലിസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികലെ എടത്തല പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.ഇതോടെ സ്ഥലത്തെത്തിയ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി പോലിസ് സ്‌റ്റേഷനില്‍ എത്തി.തുടര്‍ന്ന് ആറുമണിയോടെ ഇവരെ പോലിസ് വിട്ടയ്ക്കുകയായിരുന്നു

Next Story

RELATED STORIES

Share it