എരഞ്ഞോളി മൂസ മരിച്ചതായി വ്യാജ വാര്‍ത്ത; യുവാവ് പിടിയില്‍
മുഴപ്പിലങ്ങാട് സ്വദേശി സല്‍സബീലില്‍ ഷെല്‍കീര്‍ (38)നെയാണ് തലശ്ശേരി ടൗണ്‍ സിഐ എം പി ആസാദ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്.

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായ എരഞ്ഞോളി മൂസ മരിച്ചു എന്ന് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി സല്‍സബീലില്‍ ഷെല്‍കീര്‍ (38)നെയാണ് തലശ്ശേരി ടൗണ്‍ സിഐ എം പി ആസാദ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. ഇത് കാട്ടുതീ പോലെ മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തലശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മൂസയുടെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
മരിച്ചു എന്ന വാര്‍ത്ത പ്രചരിക്കുന്നതറിഞ്ഞ മൂസ താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പറയുന്ന വീഡിയോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തു. പോലിസില്‍ പരാതി ലഭിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ വാര്‍ത്ത ഉണ്ടാക്കി പ്രചരിപ്പിച്ചയാളെ സി ഐ ആസാദിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. നേരത്തെയും എരഞ്ഞോളി മൂസ മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT