Kerala

പി വി എസ് ആശുപത്രി അടച്ചു പൂട്ടല്‍: മനുഷ്യചങ്ങല തീര്‍ത്ത് ഡോക്ടര്‍മാരും ജീവനക്കാരും; നാളെ മുതല്‍ ഉപവാസ സമരം

നാളെ രാവിലെ മുതല്‍ പി വി എസ് ആശുപത്രി അങ്കണത്തില്‍ ഐ എം എ സെക്രട്ടറി ഡോ. ഹനീഷ് മീരാസയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഉപവാസ സമരം ആരംഭിക്കും

പി വി എസ് ആശുപത്രി അടച്ചു പൂട്ടല്‍: മനുഷ്യചങ്ങല തീര്‍ത്ത് ഡോക്ടര്‍മാരും ജീവനക്കാരും; നാളെ മുതല്‍ ഉപവാസ സമരം
X

കൊച്ചി : എറണാകുളത്തെ പി വി സ്വാമി മെമ്മോറിയല്‍ ആശുപത്രി അടച്ചുപൂട്ടലിനെതിരെയും, ശമ്പളത്തിനും, തൊഴില്‍ സംരക്ഷണത്തിനുമായി ഐഎംഎയുടെയും, യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷന്റെയും നേത്യത്വത്തില്‍ ഡോക്ടര്‍മാരും ആശുപത്രയിലെ ജീവനക്കാരും ആശുപത്രിക്കുചുറ്റും മനുഷ്യചങ്ങല തീര്‍ത്തു. മനുഷ്യചങ്ങലയുടെ ഉദ്ഘാടനം ഐ എം എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ എം ഐ ജുനൈദ് റഹ്മാന്‍ നിര്‍വ്വഹിച്ചു. ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്.മൂന്നുവര്‍ഷമായി ഇഎസ്.ഐയും, രണ്ടുവര്‍ഷമായി പി.എഫും അടച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആശുപത്രി അടച്ചുപൂട്ടുന്നതിനുള്ള വളരെ ബോധപൂര്‍വ്വമായ നടപടിയാണിതെന്ന് ഐ എം എ സംസ്ഥാന വൈസ്പ്രിസിഡന്റ് ഡോ. എന്‍ എസ് ഡി രാജു പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും, തൊഴില്‍ വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ തൊഴില്‍ സംരക്ഷണ സമരത്തിന് ഐ എം എ സംസ്ഥാന ഘടകത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ഡോ.എന്‍ എസ് ഡി രാജു പറഞ്ഞു.

ഡോ. മാത്യു ഫിലിപ്പ്, ഡോ. പ്രകാശ് സഖറിയ, ഡോ. സണ്ണി ഓരത്തേല്‍, യു.എന്‍.എ വൈസ് പ്രസിഡന്റ് ഹരീഷ്, ഐ.എം.എ സെക്രട്ടറി ഡോ. ഹനീഷ് മീരാസ സംസാരിച്ചു. നാളെ രാവിലെ മുതല്‍ പി വി എസ് ആശുപത്രി അങ്കണത്തില്‍ യു എന്‍ എ വൈസ് പ്രസിഡന്റും, കേരള നഴ്സിംഗ് കൗണ്‍സില്‍ അംഗവുമായ ഹാരിസ് മണലംപാറയുടെയും, ഐ എം എ സെക്രട്ടറി ഡോ. ഹനീഷ് മീരാസയുടെയും നേതൃത്വത്തില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഉപവാസ സമരം ആരംഭിക്കും. പ്രമുഖ വ്യവസായ ഗ്രൂപ്പായ കെ ടി സിയുടെ കീഴിലുള്ളതാണ് എറണാകുളം കലൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പി വി സ്വാമി മെമ്മോറിയല്‍ ആശുപത്രി. വരും ദിവസങ്ങളില്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസ്ഥാപനങ്ങളുടെ മുന്നിലേയ്ക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it