Kerala

പകര്‍ച്ചവ്യാധി പ്രതിരോധം: കാസര്‍ഗോഡ് ഷോര്‍ട്ട് ഫിലിം, പോസ്റ്റര്‍ ഡിസൈന്‍ മല്‍സരം സംഘടിപ്പിക്കുന്നു

ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ ജില്ലയിലെ ആര്‍ക്കും പങ്കെടുക്കാം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലേതെങ്കിലും ഒന്നിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് വിഷയം.

പകര്‍ച്ചവ്യാധി പ്രതിരോധം: കാസര്‍ഗോഡ് ഷോര്‍ട്ട് ഫിലിം, പോസ്റ്റര്‍ ഡിസൈന്‍ മല്‍സരം സംഘടിപ്പിക്കുന്നു
X

കാസര്‍ഗോഡ്: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ബോധല്‍ക്കരണപ്രവര്‍ത്തങ്ങളോടനുബന്ധിച്ച് പൊതുജനങ്ങള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ആരോഗ്യവകുപ്പ് ഷോര്‍ട്ട് ഫിലിം, ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മല്‍സരം എന്നിവ സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ ജില്ലയിലെ ആര്‍ക്കും പങ്കെടുക്കാം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലേതെങ്കിലും ഒന്നിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് വിഷയം. മലയാളത്തിലാവണം. രണ്ട് മിനിറ്റും പരമാവധി അഞ്ചുമിനിറ്റുമുള്ള വീഡിയോ ഷൂട്ടിങ്, എഡിറ്റിങ് തുടങ്ങിയവ മൊബൈല്‍ ഉപയോഗിച്ച് ചെയ്യണം. തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം demoksd@gmail.com, kamaljcnhm@gmail.com എന്ന വിലാസത്തില്‍ 15 നകം അയക്കണം.

ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മല്‍സരത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പകര്‍ച്ചവ്യാധി ബോധവല്‍ക്കരണമാണ് വിഷയം. മലയാളം, കന്നഡ എന്നീ ഭാഷകളില്‍ തയ്യാറാക്കാം. കേരള സര്‍ക്കാര്‍, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ എംബ്ലമുണ്ടാവണം. പോസ്റ്ററുകളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, കാസര്‍ഗോഡ് എന്ന് എഴുതണം. പോസ്റ്ററുകളില്‍ തയ്യാറാക്കിയവരുടെ പേര്, മറ്റു വിവരങ്ങളുണ്ടാക്കരുത്. പോസ്റ്ററുകള്‍ demoksgd@gmail.com, kamaljcnhm@gmail.com എന്ന വിലാസത്തില്‍ പത്തിനകം അയക്കണം.

Next Story

RELATED STORIES

Share it