സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി 2018ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട മലയാള ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍നിന്നും 2018ല്‍ പുറത്തിറങ്ങിയ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സിനിമാ സംബന്ധിയായ ലേഖനങ്ങളുടെയും രചയിതാക്കളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഈമാസം 31ന് വൈകീട്ട് അഞ്ചിന മുമ്പായി സമര്‍പ്പിക്കണം.
നിയമാവലിയും അപേക്ഷാ ഫോറവും അക്കാദമി വെബ്‌സൈറ്റായ www.keralafilm.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം. ചലച്ചിത്ര അക്കാദമിയുടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഓഫീസിലും തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ട്രിഡ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഓഫീസിലും അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പിഒ, കഴക്കൂട്ടം, തിരുവനന്തപുരം 695585 എന്ന വിലാസത്തില്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ ഉള്ളടക്കംചെയ്ത് അപേക്ഷിച്ച് തപാല്‍ മാര്‍ഗം കൈപ്പറ്റാം.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT