കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം പുനര്‍വിന്യാസത്തിലൂടെ സീറ്റുകള്‍ ലഭ്യമാക്കിയാല്‍ ഈ സീസണില്‍ തന്നെ സര്‍വീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ എമിറേറ്റിസിന്റെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

ദുബായ്: നാലുവര്‍ഷം മുമ്പ് റണ്‍വേ വികസനവുമായി ബന്ധപ്പെച്ച് കരിപ്പൂരിലേക്കു നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. എമിറേറ്റ്‌സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി.

റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും എമിറേറ്റ്‌സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതോടെ കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ മരവിച്ചു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം പുനര്‍വിന്യാസത്തിലൂടെ സീറ്റുകള്‍ ലഭ്യമാക്കിയാല്‍ ഈ സീസണില്‍ തന്നെ സര്‍വീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ എമിറേറ്റിസിന്റെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
RELATED STORIES

Share it
Top