- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതി നിരക്ക് വര്‍ധന: സെക്രട്ടേറിയറ്റിലേക്കു എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് (വീഡിയോ)
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ എസ്ഡിപിഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് അമിതമായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിഖ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ആര്‍ജവമില്ല. സാധാരണക്കാരന്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ വൈദ്യുതി വിച്ഛേദിക്കുന്ന അധികൃതരാണ് കോര്‍പറേറ്റുകളോട് മൃദുസമീപനം സ്വീകരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളെ വൈദ്യുതി നിരക്ക് കൂടി വര്‍ധിപ്പിച്ച് ദുരിതക്കയത്തിലാക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെയെല്ലാം ശരിയാക്കുകയാണ്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെയും പെട്ടിക്കടകളുടെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. അനാഥാലയങ്ങള്‍ക്ക് നാളിതുവരെ ഫിക്‌സഡ് ചാര്‍ജ് ഉണ്ടായിരുന്നില്ല. അതും അടിച്ചേല്‍പ്പിച്ചിരിക്കുന്ന നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാത്തപക്ഷം ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അജ്മല്‍ ഇസ്മയില്‍ വ്യക്തമാക്കി.
മാര്‍ച്ചിനോടനുബന്ധിച്ച് വൈദ്യുതി മന്ത്രി എം എം മണിയുടെ കോലവും കത്തിച്ചു. അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലിസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി. വൈദ്യുതി ചാര്‍ജ് വര്‍ധനയ്‌ക്കെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രാദേശിക തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















