വൈദ്യുതി ഉപഭോക്താക്കളുടെ പരാതികളില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍
പരാതികള്‍ തീര്‍ക്കാന്‍ കെഎസ്ഇബിയില്‍ വിവിധ സംവിധാനങ്ങളുണ്ട്. ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ തര്‍ക്ക പരിഹാര ഫോറം വഴി (രീിൗൊലൃ ഴൃശല്മിരല െൃലറൃലമൈഹ ളീൃൗാ) പരാതികള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. അതിനും മുകളിലായി ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍ വഴിയും, ആവശ്യമെങ്കില്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നേരിട്ടും പരാതികള്‍ സമര്‍പ്പിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

കൊച്ചി: വൈദ്യുതി ഉപഭോക്താക്കളുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച സമ്പൂര്‍ണ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പ്രദര്‍ശനം ഇലക്ട്രിക് വേള്‍ഡ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതികള്‍ തീര്‍ക്കാന്‍ കെഎസ്ഇബിയില്‍ വിവിധ സംവിധാനങ്ങളുണ്ട്. ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ തര്‍ക്ക പരിഹാര ഫോറം വഴി (consumer grievances redressal forum) പരാതികള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. അതിനും മുകളിലായി ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍ വഴിയും, ആവശ്യമെങ്കില്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നേരിട്ടും പരാതികള്‍ സമര്‍പ്പിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
യൂനിറ്റ് ചാര്‍ജിങ് രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ടെലിസ്‌കോപ്പിക് ചാര്‍ജിങ് സംവിധാനം ആണ് നടപ്പാക്കുന്നത്. 250 യൂനിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവ് ആദ്യ 50 യൂനിറ്റിന് 2.59 രൂപയും, ബാക്കി ഉപയോഗത്തിന് സ്ലാബ് പ്രാകരം ഓരോ നിശ്ചിത തുകയുമാണ് അടക്കേണ്ടിവരുന്നത്. വൈദ്യുത രംഗത്തെയും നിര്‍മ്മാണ മേഖലയിലെയും അതിനൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന പ്രദര്‍ശനം കേരളത്തിലെ 'എ' ഗ്രേഡ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ അസോസിയേഷനായ കെല്‍ക്കോണാണ് (KELCON) സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ഇലക്ട്രിക് മേഖലയിലെ പ്രഫഷണലു കള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും നിക്ഷേപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി ഈ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ഇലക്ട്രിക്ക് വേള്‍ഡ് 19 ചെയര്‍മാന്‍ ജോസഫ് ബേസില്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT