വൃദ്ധ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
പട്ടാമ്പി: പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരില്‍ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമണ്ണൂര്‍ വടക്കേപ്പുരയ്ക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച വി പി നാരായണന്‍ (70), ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര (60) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. വീടിന് സമീപമുളള വിറകുപുരയിലാണ് മൃതദേഹം കണ്ടത്.
വിറകുപുരയിലെ മരപ്പത്തായത്തിന് മുകളില്‍ പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ശരീരത്തില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപ്പിടിച്ച ലക്ഷണങ്ങളൊന്നും തന്നെയില്ല.
രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പോലിസില്‍ വിവരം അറിയിക്കുന്നത്. ചാലിശ്ശേരി പോലിസും പട്ടാമ്പിയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. രാത്രി പ്രദേശത്ത് കനത്ത മഴയുമുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT