Kerala

സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം; പരാമര്‍ശം ഉടന്‍ നീക്കം ചെയ്യുമെന്ന് വി ശിവന്‍കുട്ടി

സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം; പരാമര്‍ശം ഉടന്‍ നീക്കം ചെയ്യുമെന്ന് വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: വര്‍ഗീയത ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരമായി സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പരാമര്‍ശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുസ്തകത്തിലെ പരാമര്‍ശം തിരുത്തുമെന്നും ഇപ്പോഴാണ് പിഴവ് ശ്രദ്ധയില്‍പെട്ടതെന്നും പറഞ്ഞ ശിവന്‍കുട്ടി പുസ്തകം അച്ചടിച്ചത് 2014-ല്‍ ആയിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

പ്ലസ് വണ്‍ ഹുമ്യാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹിക പ്രവര്‍ത്തനം എന്ന വിഷയത്തിലെ സാമൂഹ്യ ആശങ്കകള്‍ എന്ന പാഠഭാഗത്തിലാണ് വിവാദപരാമര്‍ശം വന്നത്. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടത്തുന്നതെന്നും നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു





Next Story

RELATED STORIES

Share it